Latest News

തുടര്‍ച്ചയായി നാല് തവണ വിളിച്ചപ്പോഴും കോള്‍ വെയിറ്റിങ്;  എന്റെ ഫോണ്‍ കണ്ടിട്ട് എന്താ എടുക്കാത്തത് എന്ന് ചോദിച്ച് ഞാന്‍ ചൂടായി;  പാര്‍വ്വതി ആകെ ടെന്‍ഷനടിച്ചു; ചിത്രത്തിന്റെ പ്രൊമോഷനില്‍ പങ്കെടുക്കാത്തതും മനപൂര്‍വം; ആസിഫ് അലി മനസ് തുറക്കുമ്പോള്‍

Malayalilife
തുടര്‍ച്ചയായി നാല് തവണ വിളിച്ചപ്പോഴും കോള്‍ വെയിറ്റിങ്;  എന്റെ ഫോണ്‍ കണ്ടിട്ട് എന്താ എടുക്കാത്തത് എന്ന് ചോദിച്ച് ഞാന്‍ ചൂടായി;  പാര്‍വ്വതി ആകെ ടെന്‍ഷനടിച്ചു; ചിത്രത്തിന്റെ പ്രൊമോഷനില്‍ പങ്കെടുക്കാത്തതും മനപൂര്‍വം; ആസിഫ് അലി മനസ് തുറക്കുമ്പോള്‍

നിരൂപകര്‍ക്കിടയിലും ബോക്സ്ഓഫിസിലും ഒരുപോലെ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ഉയരെ. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയം കൈപ്പിടിയില്‍ ഒതുക്കിയ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ചത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി ആസിഫ് അലിയും എത്തിയിരുന്നു. ചിത്രത്തിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് ആസിഫ്. 
മനോരമ ന്യൂസിന്റെ ആസിഫിന്റെ പത്താം ഓണംഎന്ന പ്രത്യേക പരിപാടിയില്‍ ആണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ നടന്‍ പങ്ക് വച്ചത്.

ബോബിയും സഞ്ജയും മനു അശോകനും ചേര്‍ന്നെടുത്ത റിസ്‌കാണ് ഗോവിന്ദിനെ എന്നെ ഏല്‍പ്പിച്ചത്. പനമ്പിള്ളി നഗറിലുള്ള ഒരു കോഫി ഷോപ്പില്‍ വെച്ചാണ് കഥ കേള്‍ക്കുന്നത്. ഞാനും പാര്‍വ്വതിയും നേരത്തെ സുഹൃത്തുക്കളാണ്. പക്ഷേ ഫോണ്‍ വഴി ബന്ധങ്ങള്‍ സൂക്ഷിക്കുന്ന പതിവില്ല. കഥ കേട്ട് തിരിച്ചുപോകും വഴി ഞാന്‍ പാര്‍വ്വതിയെ വിളിച്ചു. ഭാഗ്യത്തിന് പാര്‍വ്വതി വേറാരോടോ സംസാരിക്കുകയായിരുന്നു.

തുടര്‍ച്ചയായി നാല് തവണ വിളിച്ചപ്പോഴും കോള്‍ വെയിറ്റിംഗ്. അപ്പോള്‍ തന്നെ പാര്‍വ്വതി തിരിച്ചുവിളിച്ച് ആസിഫ്, എന്തുപറ്റി എന്ന് ചോദിച്ചു. എന്റെ കോള്‍ കണ്ടില്ലേ എന്നുചോദിച്ചു ഞാന്‍. ഞാന്‍ മറ്റൊരു കോളിലായിരുന്നുഎന്ന് പാര്‍വ്വതി. എന്റെ ഫോണ്‍ കണ്ടിട്ട് എന്താ എടുക്കാത്തത് എന്ന് ചോദിച്ച് ഞാന്‍ ചൂടായി. പാര്‍വ്വതി ആകെ ടെന്‍ഷനടിച്ചു. എനിക്ക് വട്ടാണോ എന്ന് വിചാരിച്ചിട്ടുണ്ടാകണം. ഗോവിന്ദിന് മുന്നോടിയായുള്ള ഒരു പരീക്ഷണമായിരുന്നു അത്.'

അത്ര ഭീകരമായെങ്കിലും ഒരുകാലത്ത് എന്റെ ഉള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നു. എല്ലാവരുടെ ഉള്ളിലുമുണ്ട്. അതുകൊണ്ട് തന്നെ വലിയ കഷ്ടപ്പാടില്ലാതെ, ടെന്‍ഷനില്ലാതെ ചെയ്തൊരു സിനിമയാണ് ഉയരെ. പണ്ടൊക്കെ കാമുകിയുമായി സംസാരിച്ചു കഴിഞ്ഞാലും വാട്സ്ആപ്പില്‍ ലാസ്റ്റ് സീന്‍നോക്കാറുണ്ടായിരുന്നു. തുറന്നു സമ്മതിക്കുകയാണ് ഞാന്‍. പക്ഷേ ഇപ്പോ എല്ലാം മാറി. കുറെക്കൂടി പക്വത വന്നു.

ഉയരെയുടെ പ്രമോഷന്‍ ചടങ്ങുകളില്‍ നിന്ന് ഞാന്‍ മനഃപൂര്‍വ്വം മാറിനില്‍ക്കുകയായിരുന്നു. എത്ര പേര്‍ അത് ശ്രദ്ധിച്ചു എന്നറിയില്ല. അത് ഗോവിന്ദ് എന്ന കഥാപാത്രം കാരണമാണ്. ഒരുഘട്ടത്തില്‍ പോലും എനിക്ക് ഗോവിന്ദിനെ ന്യായീകരിക്കാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഗോവിന്ദിനെ ന്യായീകരിച്ചുകൊണ്ടുള്ള വാദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കൂടി വേണ്ടിയാണ് ഞാന്‍ ചടങ്ങുകളില്‍ നിന്ന് മാറി നിന്നത്.ആസിഫ് പറഞ്ഞു

Read more topics: # ഉയരെ,# ആസിഫ്
asif ali says about uyare

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES