സിബി മലയില്‍ ചിത്രം കൊത്ത് റിലിസായതിന് പിന്നാലെ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ആസിഫും റോഷനും; ആസിഫ്  ലാന്‍ഡ് റോവറിന്റെ ഡിഫെന്‍ഡര്‍ ഗാരേജിലെത്തിച്ചപ്പോള്‍ റോഷന്‍ സ്വന്തമാക്കിയത് ബിഎംഡബ്ല്യു

Malayalilife
സിബി മലയില്‍ ചിത്രം കൊത്ത് റിലിസായതിന് പിന്നാലെ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ആസിഫും റോഷനും; ആസിഫ്  ലാന്‍ഡ് റോവറിന്റെ ഡിഫെന്‍ഡര്‍ ഗാരേജിലെത്തിച്ചപ്പോള്‍ റോഷന്‍ സ്വന്തമാക്കിയത് ബിഎംഡബ്ല്യു

സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് മികച്ച പ്രതികരണം നേടി തിയേറ്ററുകള്‍ കീഴടക്കുമ്പോള്‍ ചിത്രത്തിലെ താരങ്ങള്‍ പുത്തന്‍ വാഹനങ്ങളും തങ്ങളുടെ ഗാരേജിലെത്തിക്കുകയാണ്.ആസിഫ്  ലാന്‍ഡ് റോവറിന്റെ ഡിഫെന്‍ഡര്‍ ഗാരേജിലെത്തിച്ചപ്പോള്‍ റോഷന്‍ സ്വന്തമാക്കിയത് ബിഎംഡബ്ല്യ സീരിസാണ്.

ആസിഫ് ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ആഢംബര ഓഫ്-റോഡര്‍ എസ്യുവി ആണ് വാങ്ങിയത്. 12 കോടിയ്ക്ക് മുകളിലാണ് ഈ കാറിന്റെ ഓണ്‍റോഡ് പ്രൈസ്. പുതിയ വാഹനം ഏറ്റുവാങ്ങാനായി ആസിഫിനൊപ്പം ഭാര്യ സമയും മക്കളായ ആദമും ഹസ്രിനും എത്തിയിരുന്നു.

കുറ്റവും ശിക്ഷയും, ഇന്നലെ വരെ, മഹാവീര്യര്‍, കൊത്ത് എന്നിവയാണ് ഈ വര്‍ഷം റിലീസിനെത്തിയ ആസിഫ് ചിത്രങ്ങള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Eisk007 (@eisk007)

 

ബിഎംഡബ്ല്യു 3 സീരീസ് 340 ഐ ആണ് റോഷന്‍ സ്വന്തമാക്കിയിരിക്കുന്നത് 
മലയാളത്തിലെ യുവനടന്മാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനാണ് റോഷന്‍ മാത്യു. 
89 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വാഹനത്തിന് വില വരുന്നത്. ഇവിഎം ഓട്ടോക്രാഫ്റ്റ് കൊച്ചിയില്‍ നിന്നുമാണ് തന്റെ സ്വപ്നവാഹനം റോഷന്‍ സ്വന്തമാക്കിയത്. 

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. പിന്നീട് പുതിയ നിയമം, ആനന്ദം, കൂടെ, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. മൂത്തോന്‍, കപ്പേള, സീ യൂ സൂണ്‍, ആണും പെണ്ണും, കുരുതി, നൈറ്റ് ഡ്രൈവ്, തെക്കന്‍ തല്ല് എന്നിവയാണ് റോഷന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.ചോക്ഡ്, ഡാര്‍ലിംഗ്‌സ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും റോഷന്‍ വേഷമിട്ടിട്ടുണ്ട്. വിക്രമിന്റെ കോബ്ര എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ റോഷന്‍ അവതരിപ്പിച്ചിരുന്നു.

അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ്, സിദ്ധാര്‍ത്ഥ് ഭരതന്റെ ചതുരം എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന റോഷന്‍ ചിത്രങ്ങള്‍.ചെന്നൈ, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി നാടക സംരംഭങ്ങളിലും റോഷന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Eisk007 (@eisk007)

 

roshan mathew and asif new car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES