Latest News

രണ്‍ബീറിന്റെ ബ്രഹ്മാസ്ത്രയെയും വിക്രമിന്റെ കോബ്രയെയും പിന്തള്ളി മഹാവീര്യര്‍;  ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തി നിവിന്‍ ആസിഫ് അലി ചിത്രം

Malayalilife
 രണ്‍ബീറിന്റെ ബ്രഹ്മാസ്ത്രയെയും വിക്രമിന്റെ കോബ്രയെയും പിന്തള്ളി മഹാവീര്യര്‍;  ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തി നിവിന്‍ ആസിഫ് അലി ചിത്രം

ബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. ടൈം ട്രാവലും ഫാന്റസിയും മുഖ്യപ്രമേയമാകുന്ന ചിത്രത്തില്‍ ആസിഫ് അലിയും നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇപ്പോഴിതാ മലയാള സിനിമയ്ക്ക് ഒരു അഭിമാന നിമിഷം കൂടി സമ്മാനിച്ചിരിക്കുകയാണ് മഹാവീര്യര്‍. 

ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഹാവീര്യര്‍. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്.

വിക്രം നായകനാകുന്ന കോബ്ര, അമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ, അക്ഷയ് കുമാര്‍ ചിത്രം രക്ഷാ ബന്ധന്‍, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്ര എന്നിവയെ പിന്നിലാക്കിയാണ് പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയുടെ പട്ടികയില്‍ മഹാവീര്യര്‍ ഒ്ന്നാമതെത്തിയത്.

എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. എബ്രിഡ് ഷൈന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യറിന്റെ നിര്‍മ്മാണം. ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജൂലൈ 21 പ്രദര്‍ശനത്തിനെത്തും.

വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

mahaveeryar as first position in imdbs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES