മലയാളസിനിമയില്‍ വന്ന കാലം മുതല്‍ ആരാധകരുടെ ഇഷ്ടതാരമായിരുന്നു ആസിഫ് അലി. പരാജയചിത്രങ്ങള്‍ ഉണ്ടെങ്കില്‍ പോലും ആസിഫ് അഭിനയിച്ച് തകര്‍ത്ത കഥാപാത്രങ്ങള്‍ എല്ലാവരുടെയും മനസില്‍ ഇടം നേടിയവയാണ്. എന്നാല്‍ ഈയിടെയായി താരത്തിനെ വിവാദവാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മൂകാംബികയില്‍ പോയപ്പോള്‍ ചന്ദനം തൊട്ട് നിന്നതും ഒരു വിവാഹപാര്‍ട്ടിയില്‍ ചട്ടയും മുണ്ടും ധരിച്ച് എത്തിയതുമാണ് ആസിഫിനെയും ഭാര്യ സമയെയും വാര്‍ത്തകളില്‍ നിറക്കാന്‍ കാരണമായത്.
തന്റെ ജീവിതത്തില്‍ നടന്ന ചില വിവാദങ്ങളെക്കുറിച്ചു തുറന്നു പറയുകയാണ് താരം ഇപ്പോള്‍. മൂകാംബികയില്‍ ചന്ദനം തൊട്ട് നിന്നത്, ചട്ടയും മുണ്ടും ധരിച്ചത്, തട്ടമിടാത്ത ഫോട്ടോ തുടങ്ങി തങ്ങളെ പല വിവാദങ്ങളും പിന്തുടര്‍ന്നിരുന്നു. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
' ഞങ്ങള്‍ വളരെ റിലിജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ, മറ്റുള്ളവരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ഇച്ച പറയാറ്. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞങ്ങളും അ ല്ലാഹുവും അറിയുന്നുണ്ട് എന്ന് വിചാരിക്കാനാണ് ഇഷ്ടം. ' ആസിഫിന്റെ ഭാര്യ സമ പറയുന്നു.
' ട്രിപ് പോയപ്പോഴാണ് മൂകാംബിക സന്ദര്‍ശിച്ചത്. കൂടെയുള്ളവര്‍ ചെയ്യും പോലെ ഞങ്ങളും കുറി തൊട്ട് ഫോട്ടോ എടുത്തു. വാര്‍ത്ത വന്നത് 'ആസിഫ് അലി ഇഷ്ട ദേവിയെ തൊഴാന്‍ മൂകാംബികയില്‍' എന്നായിരുന്നു. എന്തിനാണങ്ങനെ എഴുതി വിട്ടത് എന്നറിയില്ല. ലാല്‍ സാറിന്റെ മകളുടെ കല്യാണത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നല്ലാതെ വിശ്വാസവുമായി ഇതിനൊന്നും ബന്ധം ഇല്ല. അനാവശ്യ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ...' ആസിഫ് പറയുന്നു.