Latest News

ആരാധകരുടെ ഇക്ക വിളിയില്‍ സ്നേഹം മാത്രം,മതപരമായി ഒന്നുമില്ല; ഇക്ക എന്ന വിളിയാണ് തനിക്ക് ഇഷ്ടമെന്ന് ആസിഫ് അലി...

Malayalilife
ആരാധകരുടെ ഇക്ക വിളിയില്‍ സ്നേഹം മാത്രം,മതപരമായി ഒന്നുമില്ല; ഇക്ക എന്ന വിളിയാണ് തനിക്ക് ഇഷ്ടമെന്ന് ആസിഫ് അലി...


ലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. തന്റെതായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയില്‍ ഒരു സ്ഥാനം കണ്ടെത്തിയ താരമാണ് ആസിഫ്.തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും വിജയിച്ച് കയറിയ ആസിഫ് അലി കൈനിറയെ ചിത്രങ്ങളുമായ് മുന്നേറുകയാണ്. അതേസമയം ആരാധകരുടെ ഇക്ക വിളിയെക്കുറിച്ച് ആസിഫ് അലി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറുകയാണ്.

ആസിഫ് ഇക്ക എന്ന അവരുടെ വിളി അവര്‍ക്ക് തന്നോടുളള സ്നേഹം കാണിക്കുന്നതാണെന്നും അതില്‍ മതപരമായ ഒന്നുമില്ലെന്നുമാണ് ആസിഫ് അലി പറഞ്ഞത്. ഒരു പരിചയവും ഇല്ലാത്തവര്‍ പോലും ഇക്ക എന്ന് വിളിച്ചു തന്റെ അടുത്ത് വരുന്നത് ജാതിയും മതവുമായി ബന്ധമുള്ളതുകൊണ്ട് അല്ലെന്നും, ഇക്ക എന്ന വിളി ആണ് തനിക്ക് ഇഷ്ടമെന്നും ആസിഫ് അലി പറഞ്ഞു.

അതേസമയം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡ് എന്ന ചിത്രമാണ് ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ആസിഫിനൊപ്പം ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അണ്ടര്‍ വേള്‍ഡിലൂടെ ആസിഫ് അലിയുടെ മകന്‍ ആദമും അരങ്ങേറ്റം കുറിക്കുന്നുണ്ടെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

മുന്‍പ് താന്‍ ക്രിസ്ത്യാനിയായത് കൊണ്ട് ആരും ഇച്ചായന്‍ എന്ന് വിളിക്കേണ്ടായെന്ന് ടൊവിനോ തോമസ് പറഞ്ഞിരുന്നു. തന്റെ പേര് വിളിക്കുകയോ ചേട്ടാ എന്ന് വിളിക്കുകയോ ചെയ്യുന്നതാണ് തനിക്ക് ഇഷ്ടമെന്നും ടൊവിനോ അന്ന് പറഞ്ഞിരുന്നു.


 

asif ali says about his fans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക