തലവന് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി, ജിസ് ജോയ് കൂട്ടുകെട്ടില്‍ പുതിയ ചിത്രമെത്തുന്നു. അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ ടി.ആര്‍. ഷംസുദ്ധീന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മാണ് പങ്കാളിയാണ്. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ അഞ്ചാമത്തെ സംരംഭമായ ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ കാലിഷ് പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തിന് പേരിട്ടിട്ടില്ല.
'വളരെ പ്രതീക്ഷയോടെ പുതിയ യാത്രയിലേക്ക് ചുവടുവയ്ക്കുകയാണ്. ഞങ്ങളുടെ മുന്‍ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണമായ ഘടകങ്ങള്‍ ഈ ചിത്രത്തിലും ഉണ്ടാകുമെന്ന് ആ?ഗ്രഹിക്കുന്നു' എന്നാണ് നിര്‍മ്മാതാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കാനഡയിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റും ഒരു പാസ്പോര്‍ട്ടും ആണ് പോസ്റ്ററിലുള്ളത്. ജിസ് ജോയിയുടെ ആദ്യ ചിത്രം മുതല്‍ അവസാന ചിത്രം വരെയുള്ളതില്‍ ആസിഫ് അലിയാണ് നായകന്‍. ബൈസൈക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലേ വരെ, തലവന്‍ എന്നിവയാണ് ഇവരൊന്നിച്ച ചിത്രങ്ങള്‍. മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ ആസിഫ് അലി ഗസ്റ്റ് റോളില്‍ എത്തി.
ആസിഫിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളി ആണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. സേതുനാഥ് തന്നെയാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ മാസം ഈ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.