Latest News

നിര്‍ഭയയുടെ കഥ് വേദിയില്‍ ദൃശ്യാവിഷ്‌കാരമാക്കി ആശ ശരത്ത്; ഉള്ളുലയ്ക്കുന്ന അമ്മയുടെ പെര്‍ഫോമന്‍സ് കണ്ട് കണ്ണ് നിറച്ച് കാഴ്ച്ചക്കാരിയായി മകള്‍; വീഡിയോ സോഷ്യലിടത്തില്‍ കൈയ്യടി നേടുമ്പോള്‍

Malayalilife
 നിര്‍ഭയയുടെ കഥ് വേദിയില്‍ ദൃശ്യാവിഷ്‌കാരമാക്കി ആശ ശരത്ത്; ഉള്ളുലയ്ക്കുന്ന അമ്മയുടെ പെര്‍ഫോമന്‍സ് കണ്ട് കണ്ണ് നിറച്ച് കാഴ്ച്ചക്കാരിയായി മകള്‍; വീഡിയോ സോഷ്യലിടത്തില്‍ കൈയ്യടി നേടുമ്പോള്‍

നെഞ്ചുലയ്ക്കുന്ന കാഴ്ച.. നിലവിളിച്ച് ആശാ ശരത്ത്.. പൊട്ടിക്കരഞ്ഞ് മകള്‍..
നൃത്തത്തില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് ശോഭനയും ആശാ ശരത്തും നവ്യാ നായരും ഉള്‍പ്പെടെയുള്ളവര്‍. തനതു നൃത്ത രൂപങ്ങളെ അതിന്റെ പതിവ് ശൈലിയില്‍ അവതരിപ്പിക്കുന്നതിനു പകരം കാണികള്‍ക്ക് പെട്ടെന്ന് മനസിലാകുവാന്‍ നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ നൃത്ത രൂപത്തിലേക്ക് മാറ്റിയെടുക്കുന്നത് പതിവാണ്. അങ്ങനെയാണ് കഴിഞ്ഞ ദിവസം നടി ആശാ ശരത്തിന്റെ നൃത്താവതരണവും നടന്നത്. ഇളയ മകളും ഭര്‍ത്താവും എല്ലാം ഈ നൃത്തം കാണാനെത്തി മടങ്ങിയത് ഹൃദയം നുറുങ്ങുന്ന വേദനയോടെയുമാണ്. അത്രയേറെ ഹൃദയ സ്പര്‍ശിയായിരുന്നു ആശാ ശരത്തിന്റെ നൃത്തം.

നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു ആശാ ശരത്ത് നൃത്തം അവതരിപ്പിക്കുവാന്‍ തെരഞ്ഞെടുത്തത്. ഡെല്‍ഹിയില്‍ നടന്ന രാജ്യത്തെ നടുക്കിയ പെണ്‍കുട്ടിയുടെ കൊലപാതകം നൃത്താവിഷ്‌കാരമാക്കി ആശാ ശരത്ത് അവതരിപ്പിച്ചപ്പോള്‍ ചങ്കിടിപ്പോടെയാണ് ഓരോ നിമിഷങ്ങളും കാണികള്‍ കണ്ടിരുന്നത്. 2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ അതിക്രൂരമായ നിര്‍ഭയ സംഭവം നടന്നത്. താമസ സ്ഥലത്തേക്കു മടങ്ങാന്‍ ബസ് കാത്തിരിക്കുകയായിരുന്ന ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയും സുഹൃത്തും പതിവു സര്‍വീസ് നടത്തുന്ന ബസാണെന്നു കരുതി കയറിയ വാഹനത്തില്‍ വച്ചാണ് ആറു പേര്‍ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയത്. 40 മിനിറ്റ് നീണ്ട പൈശാചികതയ്‌ക്കൊടുവില്‍ ജീവച്ഛവമായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും മഹിപാല്‍പൂരിലെ ഫ്ലൈ ഓവറിനു സമീപം ബസില്‍ നിന്നു പുറത്തേക്കെറിയുകയായിരുന്നു.

ക്രൂരമായ പീഡനത്തില്‍ പെണ്‍കുട്ടിയുടെ വന്‍കുടല്‍, ഗര്‍ഭപാത്രം എന്നിവയ്ക്കു ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിര്‍ഭയ ഡിസംബര്‍ 29ന് മരിച്ചു. ആറു പ്രതികളായിരുന്നു സംഭവത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് മുഖ്യപ്രതി രാംസിംങ് ജയിലില്‍ തന്നെ ആത്മഹത്യ ചെയ്യുകയും ഏഴു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിന് ശേഷം നാലു പ്രതികളെ 2020 മാര്‍ച്ച് 20ന് തൂക്കിക്കൊല്ലുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി പ്രത്യേക തിരുത്തല്‍ ശിക്ഷ പൂര്‍ത്തിയാക്കി 2015 ഡിസംബറില്‍ ഒരു എന്‍ജിഒയുടെ കീഴിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച് വലിച്ചെറിഞ്ഞപ്പോള്‍ അതു കാണുന്ന ഒരാളുടെ വേദനയും ഭയപ്പാടും മുഴുവന്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ ആ ഭീകരതയും ഉള്‍ക്കൊണ്ട് നടി സ്റ്റേജില്‍ നിലവിളിക്കുകയായിരുന്നു. ആ കാഴ്ച കണ്ട് സ്റ്റെജിനുമുന്നില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു ഇളയ മകളും.

 

Read more topics: # ആശാ ശരത്ത്.
asha sarath latest perfomance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES