മലയാളികളുടെ പ്രിയതാരം അരിസ്റ്റോ സുരേഷ് വീണ്ടും വെള്ളിത്തിരയിലേക്ക്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ പ്രമുഖ യുട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കല്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് നായക വേഷത്തിലെത്തുന്നത്.
സംവിധായകനായ ജോബി വയലുങ്കലും ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ ജോബി വയലുങ്കല്‍ അറിയിച്ചു.
ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും ഒരുക്കിയിട്ടുള്ളത് ജോബി വയലുങ്കലാണ്. കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍,സജി വെഞ്ഞാറമൂട് (നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ജ്യേഷ്ഠന്‍) ടെലിവിഷന്‍ കോമഡി പ്രോഗ്രാമായ ഒരു ചിരി ബംബര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി, പ്രപഞ്ചിക തുടങ്ങി നൂറിലേറെ അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബാനര്‍- വയലുങ്കല്‍ ഫിലിംസ്, സംവിധാനം, നിര്‍മ്മാണം,കഥ - ജോബി വയലുങ്കല്‍. തിരക്കഥ-സംഭാഷണം- ജോബി വയലുങ്കല്‍, ധരന്‍, ക്യാമറ-എ കെ ശ്രീകുമാര്‍, എഡിറ്റര്‍-ബിനോയ് ടി വര്‍ഗ്ഗീസ്, കല- ഗാഗുല്‍ ഗോപാല്‍, ഗാനരചന, ജോബി വയലുങ്കല്‍, സ്മിത സ്റ്റാലിന്‍, മ്യൂസിക്-ജെസീര്‍,അസിം സലിം,വി വി രാജേഷ്,മേക്കപ്പ്-അനീഷ് പാലോട്,ബി ജി എം.-ബിജി റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍-മധു പി നായര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, കോസ്റ്റ്യൂം-ബിന്ദു അഭിലാഷ്, കൊറിയോഗ്രാഫര്‍-മനോജ് കലാഭവന്‍,ഡ്രോണ്‍- അബിന്‍ അജയ്, ഗായകര്‍-അരവിന്ദ് വേണുഗോപാല്‍, വൈക്കം വിജയലക്ഷ്മി, സന്നിധാനം, പല്ലവി എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍