ജനുവരി മൂന്നിന് റിലീസ് ചെയ്യുന്ന മലയാള ചിത്രം 'മിസ്റ്റര്‍ ബംഗാളി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ നടന്‍ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം. മുവാറ്റുപുഴയില്‍ വച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ കൂടെ നിന്നവര്‍ ചേര്‍ന്ന് താങ്ങി എടുത്തു. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അരിസ്റ്റോ സുരേഷ് പിന്നീട് കൊച്ചിയിലേക്ക് തിരിച്ചു.
അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം യൂട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മമ്മൂട്ടി ഫാന്‍ ആയ വ്യക്തി കൂടിയാണ് കഥാനായകന്‍
ചികിത്സയ്ക്ക് ശേഷം അരിസ്റ്റോ സുരേഷ് പിന്നീട് കൊച്ചിയിലേക്ക് തിരിച്ചുവെന്നാണ് വിവരം. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയാണ് മിസ്റ്റര്‍ ബംഗാളി. ബംഗാളിയായിട്ടാണ് ചിത്രത്തില്‍ നടന്‍ അഭിനയിക്കുന്നത്. ജനുവരി 03നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോബി വയലുങ്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ജോബി വയലുങ്കല്‍ തന്നെ സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേര്‍ന്നാണ്. കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
2016ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലൂടെ വന്‍ ജനപ്രീതി നേടിയ നടനാണ് അരിസ്റ്റോ സുരേഷ്. ഒറ്റ സിനിമയും സിനിമയിലെ 'മുത്തേ പൊന്നേ' എന്ന ഗാനവും അരിസ്റ്റോ സുരേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായി.