എ ആര്‍ റഹ്മാനും ഭാര്യയും വേര്‍പിരിയുന്നു; ഏറെ വിഷമത്തോടെയെടുത്ത തീരുമാനം; പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് സൈറയുടെ വാര്‍ത്താകുറിപ്പ്; താരദമ്പതികള്‍ വേര്‍പിരിയുന്നത് 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം

Malayalilife
 എ ആര്‍ റഹ്മാനും ഭാര്യയും വേര്‍പിരിയുന്നു; ഏറെ വിഷമത്തോടെയെടുത്ത തീരുമാനം; പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് സൈറയുടെ വാര്‍ത്താകുറിപ്പ്; താരദമ്പതികള്‍ വേര്‍പിരിയുന്നത് 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതിനെക്കുറിച്ച് എ ആര്‍ റഹ്മാന്റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് റഹ്മാന്റെ ഭാര്യ വ്യക്തമാക്കി. പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് ഭാര്യ സൈറ ബാനുവിന്റെ പ്രസ്താവനയില്‍ പറയുന്നത്. 

ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതിനെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് പ്രസ്താവനയില്‍ അറിയിച്ചത്. വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ.ആര്‍. റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയില്‍ അഭിഭാഷക അറിയിച്ചു. 

29 വര്‍ഷത്തെ ദാമ്പത്യമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നതായി സൈറ ബാനു വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ഇരുവരുതമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല. പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നു പോയി എന്നും സൈറ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 1995 -ലാണ് എ.ആര്‍. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. എന്നാല്‍ എ.ആര്‍. റഹ്മാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. 

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് എ.ആര്‍. റഹ്മാന്‍. 1990 മുതല്‍ അദ്ദേഹം സംഗീത രംഗത്ത് സജീവമാണ്. തനിക്ക് സന്തോഷം നല്‍കുന്ന പ്രോജക്റ്റുകള്‍ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

തന്നെ എപ്പോഴും അലോസരപ്പെടുത്തുന്നതായി തോന്നുന്ന രണ്ട് കാര്യങ്ങളും റഹ്മാന്‍ വെളിപ്പെടുത്തി. പ്രായം കൂടുന്നതിനനുസരിച്ച് തന്റെ സഹിഷ്ണുതയും കുറഞ്ഞുവരികയാണ്. ടൈമര്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ പറയു?ന്നതാണ് അലോസരമുണ്ടാക്കുന്ന ഒരു കാര്യം. മറ്റൊന്ന് ഭ്രാന്തുപിടിപ്പിക്കുന്ന വരികളുമായി അതിന് സംഗീതം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്ന സംവിധായകരാണെന്നും റഹ്മാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു

ar rahman an wife Seperating

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES