Latest News

തെറ്റായതും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ നിരാശയുണ്ട്; അച്ഛനെ കുറിച്ച് ഇങ്ങനെ പറയരുത്; അദ്ദേഹം ഒരു ലെജന്റ് ആണ്; പ്രതികരിച്ച് റഹ്മാന്റെ ഇളയ മകനും

Malayalilife
തെറ്റായതും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ നിരാശയുണ്ട്; അച്ഛനെ കുറിച്ച് ഇങ്ങനെ പറയരുത്; അദ്ദേഹം ഒരു ലെജന്റ് ആണ്; പ്രതികരിച്ച് റഹ്മാന്റെ ഇളയ മകനും

വളരെയേറെ സങ്കടവും പ്രയാസങ്ങളും നിറഞ്ഞ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ എ ആര്‍ റഹ്മാന്റെ കുടുംബം കടന്നു പോകുന്നത്. എ ആര്‍ റഹ്മാനും ഭാര്യയും തമ്മിലുള്ള വിവാഹ മോചനം വ്യക്തികള്‍ എന്ന നിലയില്‍ ഇരുവര്‍ക്കും അത്യാവശ്യമായ ഒന്നായിരുന്നുവെങ്കിലും, അതിലൂടെ കടന്ന് പോകുന്ന ഈ അവസ്ഥ ഇരുവരുടെയും ചുറ്റുമുള്ളവരെയും വേദനിപ്പിയ്ക്കുന്നതാണ്. വൈകാരികമായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് വിവാഹ മോചനം എന്ന് റഹ്മാന്റെ ഭാര്യ സൈറ ബാനുവാണ് ആദ്യം അറിയിച്ചത്. വര്‍ഷങ്ങളായുള്ള തനിച്ചുള്ള ജീവിതമാണ് സൈറാ ബാനുവിനെ വേര്‍പിരിയല്‍ എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. പിന്നാലെ വാര്‍ത്ത സ്ഥിരീകരിച്ച് വിഷമത്തോടെ എ ആര്‍ റഹ്മാന്‍ പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. പക്ഷേ അതിന് ശേഷം റഹ്മാന്റെ ട്രൂപ്പിലുള്ള മോഹിനി ഡെ എന്ന ഗിറ്റാറിസ്റ്റും വേര്‍പിരിയല്‍ പ്രഖ്യാപിച്ചതോടെ, റഹ്മാന്റെ വിവാഹ മോചനം വളച്ചൊടിക്കപ്പെട്ടു.

ഭാര്യയുമായുള്ള വേര്‍പിരിയലില്‍ വിഷമിച്ചു നില്‍ക്കുന്ന റഹ്മാനും, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്കും ഏറ്റവും വേദനിപ്പിച്ച വാര്‍ത്ത, പിന്നാലെ മോഹിനി ഡേയുമായി ചേര്‍ത്തുവന്ന ഗോസിപ്പ് ആയിരുന്നു. എആര്‍ റഹ്മാന്റെയും സൈറ ബാനുവിന്റെയും വിവാഹ മോചനത്തിന് മറ്റൊരാളുടെ വിവാഹ മോചനവും കാരണമല്ല എന്ന് സൈറ ബാനുവിന്റെ അഭിഭാഷക അഡ്വക്കറ്റ് വന്ദന ഷ വ്യക്തമാക്കുകയും ചെയ്തു. പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റഹ്മാന്റെ ഇളയ മകനായ അമീന്‍. അച്ഛനെ കുറിച്ച് ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അമീന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

'എന്റെ അച്ഛന്‍ ഒരു ഇതിഹാസമാണ്, അദ്ദേഹത്തിന്റെ അവിശ്വസനീയമായ സംഭാവനകള്‍ മാത്രമല്ല, വര്‍ഷങ്ങളായി അദ്ദേഹം നേടിയ മൂല്യങ്ങള്‍ക്കും ബഹുമാനത്തിനും സ്‌നേഹത്തിനും വേണ്ടി. ഇത്തരത്തില്‍ തെറ്റായതും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ നിരാശയുണ്ട്. ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ സത്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രാധാന്യം നമുക്കെല്ലാവര്‍ക്കും ഓര്‍മ്മിക്കാം. അത്തരം തെറ്റായ വിവരങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പ്രചരിപ്പിക്കുന്നതില്‍ നിന്നും ദയവായി വിട്ടുനില്‍ക്കുക. അദ്ദേഹത്തിന്റെ അന്തസ്സിനെയും നിങ്ങളില്‍ എല്ലാവരിലും അദ്ദേഹം ചെലുത്തിയ അവിശ്വസനീയമായ സ്വാധീനത്തെയും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം' അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

ഉപ്പയുടേയും ഉമ്മയുടേയും വിവാഹമോചനത്തിനു പിന്നാലെ റഹ്മാനെ ചുറ്റിപ്പറ്റി പുറത്തു വന്ന വിവാദങ്ങളില്‍ ദമ്പതികളുടെ മൂത്ത രണ്ടു പെണ്‍മക്കളും പ്രതികരിച്ചിരുന്നു. അതില്‍ ഏറ്റവും ആദ്യത്തേത് അദ്ദേഹത്തിലെ ബാന്റിലെ ഗിറ്റാറിസ്റ്റ് ആയ മോഹിനി ഡേ വിവാഹമോചനം നേടിയതാണ്. അതിനെതിരെയാണ് ഖദീജയും പ്രതികരിച്ചത്. എപ്പോഴും ഓര്‍ക്കുക.. നമ്മളെ വെറുക്കുന്നവരാണ് ഊഹാപോഹങ്ങള്‍ പറയുന്നത്.. വിഡ്ഡികള്‍ അത് പാടിനടക്കും..  ബുദ്ധിയില്ലാത്തവര്‍ അതു വിശ്വസിക്കും എന്നാണ് ഖദീജ പ്രതികരിച്ചത്. രണ്ടാമത്തെ മകള്‍ റഹീമയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.


 

AR Rahmans Son Denies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക