Latest News

ആദ്യ സിനിമ കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോള്‍ മോശം വശങ്ങളും നേരിട്ടു; അദ്ധ്യാപകര്‍ സുഹൃത്തുക്കളുടെ രക്ഷിതാക്കളോട് അധികം സൗഹൃദം വേണ്ടെന്ന് പറയുമായിരുന്നു; മമിതയുമായി ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും ഇല്ല; എന്റെ പീരിഡ്‌സ് ഡേറ്റ് വരെ അറിയാവുന്ന ആളാണ് അച്ഛന്‍; അനശ്വര പങ്ക് വച്ചത്

Malayalilife
 ആദ്യ സിനിമ കഴിഞ്ഞ് സ്‌കൂളിലെത്തിയപ്പോള്‍ മോശം വശങ്ങളും നേരിട്ടു; അദ്ധ്യാപകര്‍ സുഹൃത്തുക്കളുടെ രക്ഷിതാക്കളോട് അധികം സൗഹൃദം വേണ്ടെന്ന് പറയുമായിരുന്നു; മമിതയുമായി  ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും ഇല്ല; എന്റെ പീരിഡ്‌സ് ഡേറ്റ് വരെ അറിയാവുന്ന ആളാണ് അച്ഛന്‍; അനശ്വര പങ്ക് വച്ചത്

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉദാഹരണം സുജാത. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു.

മോഹന്‍ ലാല്‍ ചിത്രമായ നേരിലും, ജയറാം ചിത്രമായ എബ്രഹാം ഓസ്ലറിലും മികച്ച അഭിനയമായിരുന്നു അനശ്വര കാഴ്ച്ച വച്ചത്. നടിയുടെ അവസാനമായി ഇറങ്ങിയ രേഖാചിത്രം, എന്ന് സ്വന്തം പുണ്യാളന്‍ എന്നീ രണ്ട് ചിത്രങ്ങളും മികച്ച അഭിപ്രായം നേടുന്നുണ്ട്. രേഖാചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നലകിയ അഭിമുഖങ്ങളില്‍ നടി പങ്ക് വച്ച വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

മലയാളത്തില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന താരങ്ങളായി മാറിയ അനശ്വരയും മമിതയും തമ്മില്‍ അടുത്തിടെയായി അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങളെക്കുറിച്ചും നടി പ്രതികരിച്ചു.തങ്ങള്‍ സുഹൃത്തുക്കളാണെന്നും മത്സരത്തിന്റെ ആവശ്യമില്ലെന്നും അനശ്വര പറയുന്നു. ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണ്, മത്സരമില്ല. ഞങ്ങള്‍ക്കിടയില്‍ താര്യതമ്യം വരേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും ഇല്ല. അങ്ങനെയൊരു ചിന്ത ഞങ്ങളുടെ ഗ്രൂപ്പില്‍ ആര്‍ക്കിടയിലും ഇല്ല. മാത്യു, നസ്ലിന്‍ എന്നിവരുടെ കാര്യമെടുത്താല്‍ അവരും വളരെ നല്ല സുഹൃത്തുക്കളാണ്. ആരാണ് മികച്ചത് എന്ന മത്സരത്തിനല്ല നമ്മള്‍ ഇവിടെ ഇരിക്കുന്നത്. നമ്മള്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്- അനശ്വര പറയുന്നു. 

തന്റെ വീട്ടില്‍ പെണ്‍കുട്ടികളാണെന്ന് കരുതി, മറ്റൊരു വീട്ടില്‍ പോകാനുള്ളതാണെന്ന് പറഞ്ഞല്ല തങ്ങളെ വളര്‍ത്തിയതെന്നും സ്വന്തം കാലില്‍ നില്‍ക്കണമെന്നും മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുതെന്നാണ് അച്ഛനും അമ്മയും തങ്ങളെ പഠിപ്പിച്ചിട്ടുള്ളതെന്നാണ് അനശ്വര പറയുന്നത്. തന്റെ അച്ഛനും ചേച്ചിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അനശ്വര സംസാരിക്കുന്നു. 

'മൂന്ന് പെണ്‍കുട്ടികളുടെ ഇടയില്‍ അച്ഛന്‍ ട്രാപ്പ്ഡ് ആയി. ശരിക്കും അതാണ് അവസ്ഥ. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അച്ഛന് അറിയാം. എന്റെ പിരീഡ്സിന്റെ ഡേറ്റ് വരെ അറിയാം. ഞാന്‍ പോലും മറക്കും. അച്ഛന്‍ ഓര്‍മ്മിപ്പിക്കും. എനിക്ക് ഭയങ്കരമായി ക്രാംപ്‌സ് വരുന്നതാണ്. അതിനാല്‍ അച്ഛന്‍ വന്ന് ഓര്‍മ്മപ്പെടുത്തും. ക്രാംപ്‌സ്  വരുമ്പോള്‍ അച്ഛന്‍ ഓടിപ്പോയി ഫ്രൂട്ട്സും സാധനങ്ങളുമൊക്കെ വാങ്ങിവന്ന് എന്നെ നോക്കും. അച്ഛന് എല്ലാം അറിയാം. പുള്ളി അങ്ങനെയാണ്...' അനശ്വര പറയുന്നു.ചേച്ചിയെക്കുറിച്ചും അനശ്വര വാചാലയാകുന്നു. ചേച്ചി തനിക്ക് അമ്മയെ പോലെ തന്നെയാണെന്നാണ് അനശ്വര പറയുന്നത്. താന്‍ ആദ്യമായി സിനിമയുടെ ഓഡിഷന് പോകുന്നത് പോലും ചേച്ചി കാരണമാണെന്നാണ് താരം പറയുന്നത്.

ചേച്ചിയില്ലാത്ത ജീവിതം ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക്. ഒരു ഡ്രസ് ഇടുമ്പോള്‍ പോലും ഞാന്‍ ആദ്യം വിളിച്ച് ചോദിക്കുന്നത് അവളോടാണ്. എല്ലാ കാര്യത്തിലും ഞാന്‍ അവളില്‍ വല്ലാതെ ആശ്രയിക്കുന്നുണ്ട്. 
പണ്ട് അവള്‍ ബാങ്ക് കോച്ചിംഗ് പോയ സമയത്ത് ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. എനിക്ക് ആ സമയത്ത് വീട്ടില്‍ നില്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അലമാരയിലൊക്കെ എനിക്ക് കത്തെഴുതി വച്ചിട്ടാണ് പോയത്. ഞാന്‍ തിരികെ വന്ന ശേഷം ഇരുന്ന് കരയുകയായിരുന്നു. ഇപ്പോഴും അങ്ങനെയാണ്...

ഇപ്പോള്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കില്ല. ഞാന്‍ ഷൂട്ടിലും അവള്‍ ജോലിയിലുമായിരിക്കും. ഒരുമിച്ച് നില്‍ക്കുന്നത് വളരെ കുറച്ച് സമയമാണ്.
പക്ഷെ എന്ത് സാഹചര്യം വന്നാലും ആദ്യം വിളിക്കുക അവളെയാകും. അതിപ്പോള്‍ ഡ്രസ് ഇടുമ്പോഴും ആഭരണം ഇടുമ്പോഴും വരെ. ഇത് ഓക്കെയല്ലേ എന്ന് ചോദിക്കും. അവള്‍ മാറ്റിക്കോ എന്ന് പറഞ്ഞാല്‍ എന്റെ ആത്മവിശ്വാസം പോകും. അവളില്ലാത്ത ഒരു ദിവസമോ ജീവിതമോ എനിക്ക് ചിന്തിക്കാന്‍ പറ്റില്ല... ' അനശ്വര പറയുന്നു.

ചെറിയ പ്രായത്തില്‍ സിനിമയില്‍ എത്തിയതോടെ സ്‌കൂളില്‍ ഒറ്റപ്പെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അനശ്വര പറയുന്നു. തന്നോടൊപ്പം അധികം കൂട്ടുകൂടരുതെന്ന് കൂട്ടുകാരോട് അവരുടെ രക്ഷിതാക്കള്‍ പറയാറുണ്ടെന്നും അനശ്വര പറയുന്നു. മാര്‍ക്ക് കുറഞ്ഞാല്‍ അദ്ധ്യാപകര്‍ ആദ്യം പറയുന്നത് എനിക്ക് ഇനി പഠിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ എന്നായിരുന്നുവെന്നും നടി പറയുന്നു.
 

answara rajan about parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES