യുവനടി അനശ്വര രാജന്റെ 23-ാം പിറന്നാള്‍ ദിനത്തില്‍ മാതാവ് ഉഷാരാജന്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ആശംസകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പതിനായിരക്കണക്കിന് പേര്‍ ആശംസകളുമായി എത്തിയെങ്കിലും, മാതാവിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധേയമായത്.
'പ്രിയപ്പെട്ടതൊന്നു നഷ്ടപ്പെട്ടപ്പോഴാണ് നിന്നെപ്പോലെ പ്രിയമുള്ളൊന്ന് എനിക്ക് കിട്ടിയത്. 23 വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്റെ കുട്ടിക്ക് ആയുരാരോഗ്യവും സന്തോഷവും നേരുന്നു. അമ്മയുടെ കിങ്ങിണിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍. നീ എന്റെ പുനര്‍ജന്മമാണെന്ന വിശ്വാസം എന്നില്‍ കൂടുതല്‍ ആഴത്തില്‍ പതിഞ്ഞ ദിവസമാണിന്ന്,' ഉഷാരാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാതാവ് ജനിച്ചതിന് ശേഷമാണ് അനശ്വര ജനിച്ചതെന്നും, ഇത് കൂടുതല്‍ വൈകാരികമായ അടുപ്പം സൂചിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പിറന്നാള്‍ ആശംസകള്‍ അറിയിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച് നടി അനശ്വര രാജനും എത്തി. മനസ്സുനിറയെ ഓണവും കണ്ണുകര്‍ ചന്ദ്രഗ്രഹണത്തിലുമാണെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് നന്ദി പറയാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് അനശ്വര കുറിച്ചത്.
പ്രിയപ്പെട്ടവരുടെ ആശംസകളും സ്നേഹവും തനിക്ക് വിലമതിക്കാന്‍ കഴിയാത്തതാണെന്ന് അനശ്വര പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ലഭിച്ച എല്ലാ ആശംസകള്‍ക്കും അനശ്വര നന്ദി അറിയിക്കുകയും ചെയ്തു. തന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.
ജന്മദിനത്തിന് സാരി, മനസ്സ് നിറയെ ഓണം, കണ്ണുകള്‍ ചന്ദ്രഗ്രഹണത്തിലേക്ക്, ഇതിനിടയിലും നിശബ്ദമായി നന്ദി പറയാന്‍ വേണ്ടിയാണ് ഈ കുറിപ്പ്. നിങ്ങളുടെ ആശംസകളും സ്നേഹവും, ചെറിയ അന്വേഷണങ്ങളുമെല്ലാം നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ എനിക്ക് ഏറെ വലുതാണ്. വീണ്ടും വീണ്ടും നന്ദി പറയുന്നു 'അനശ്വര കുറിച്ചു.
ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയുടെ സംവിധായകനായ അബിഷന്‍ ജീവന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മദന്‍ ആണ്. സൗന്ദര്യ രജനികാന്തിന്റെ നേതൃത്വത്തിലുളള സിയോണ്‍ ഫിലിംസ് , എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ചാണ് നിര്‍മാണം.
2017-ല്‍ 'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം, ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നിരിക്കുന്നു. 'വ്യസനസമേതം ബന്ധുമിത്രാദികളാണ്' താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.