സിനിമാ- സീരിയല്‍ നടി ആന്‍ മരിയ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക പ്രീതി നേടിയെടുത്തത്. സോഷ്യല്‍ മീഡിയ ലോകത്ത് പാലാക്കാരി അച്ചായത്തി എന്ന പേരില്‍ അറിയപ്പെടുന്ന ആന്‍ മരിയയുടെ രണ്ടാം വിവാഹവും വിവാഹ മോചനവും എല്ലം വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആന്‍ മരിയ തന്റെ കാര്യം എല്ലം ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 2025 ലെ സത്യജിത് റായ് അവാര്‍ഡ്സില്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ച വിശേഷമാണ് സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. ഇഷ്ടം മാത്രം എന്ന സീരിയലിലെ കഥാപാത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
ഇഷ്ടം മാത്രം എന്ന സീരിയലില്‍ മഞ്ജിമ എന്ന കഥാപാത്രത്തെയാണ് ആന്‍ മരിയ അവതരിപ്പിക്കുന്നത്. സീരിയലിലെ പ്രധാന കഥാപാത്രമായ മഹേഷിന്റെ ചേച്ചിയായാണ് ആന്‍ മരിയ എത്തുന്നത്. ഒരു ചെറിയ നെഗറ്റീവ് ഷേയ്ഡുള്ള കഥപാത്രത്തെയാണ് ഈ സീരിയലില്‍ ആന്‍ അവതരിപ്പിക്കുന്നത്. മികച്ച അഭിനയമാണ് ഈ കഥാപാത്രത്തിലൂടെ താരം നടത്തുന്നത്. ഈ പരമ്പരയിലെ കഥാപാത്രത്തിനാണ് അവാര്‍ഡ് ലഭിക്കുന്നത്. മഞ്ജിമായായി സീരിയലില്‍ ജീവിക്കുകയാണ് താരം.
സപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ഹെഡ് കലവൂര്‍ രവികുമാര്‍ സര്‍, ചന്ദ്രന്‍ സര്‍, ഡയറക്ടര്‍ മോഹന്‍ കുപ്ലേരി സര്‍ പ്രൊഡ്യൂസര്‍ ഉമാധരന്‍ സര്‍ & ഇഷ്ടമാത്രം എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ക്രൂ മെമ്പേഴ്‌സിനും എന്റെ നന്ദി. അതുപോലെ എന്റെ മോള്‍ക്കും അമ്മയ്ക്കും ഫാമിലിക്കും ഫ്രണ്ട്സിനും നന്ദി. പ്രത്യേകിച്ച് ഈ അവാര്‍ഡ് എന്നെ വേദനിപ്പിച്ച എല്ലാവര്‍ക്കും കൂടി ആണ്, അവര് ഇല്ലെങ്കില്‍ എനിക്ക് മുന്നോട്ടു ജീവിക്കണം ജയിക്കണം എന്നൊരു വാശി ഉണ്ടാകില്ലായിരുന്നു. ഇത് എന്റെ വിജയം അല്ല എല്ലാവരുടെയുമാണ് എന്ന കുറിപ്പോടെയാണ് ആന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആന്‍ മരിയയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുള്ളത്. ഇത് ശരിക്കും അര്‍ഹിക്കുന്നത് തന്നെയാണെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. ഇനിയും ഒത്തിരി പുരസ്‌കാരങ്ങള്‍ ലഭിക്കട്ടെ. മികച്ച, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും തേടിയെത്തട്ടെ എന്നുമായിരുന്നു പ്രതികരണങ്ങള്‍. നിരവധി പേരായിരുന്നു ഈ നേട്ടത്തില് സന്തോഷം പങ്കുവെച്ചത്. പുരസ്‌കാരങ്ങളൊക്കെ എന്നും സന്തോഷം തരുന്ന കാര്യമാണല്ലോ, ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന അംഗീകാരമല്ലേ, മുന്നോട്ട് പോവാനുള്ള പ്രചോദനം കൂടിയാണ് അവ എന്ന് പറഞ്ഞവരുമുണ്ടായിരുന്നു.
ആനിന്റെ ആദ്യം വിവാഹത്തെ കുറിച്ചും രണ്ടാം വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ എല്ലാം വൈറലായിരുന്നു. ഇരുപത്തിയൊന്ന് വയസിലായിരുന്നു ആദ്യ വിവാഹം. അറേഞ്ച്ഡ് മാരേജായിരുന്നു. ഗള്‍ഫിലായിരുന്നു ഭര്‍ത്താവ്. അന്ന് ഗള്‍ഫില്‍ ജോലിയുള്ള ആളുമായി പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നത് വലിയ സംഭവമായിരുന്നു. നാട്ടില്‍ ജോലിയുള്ള പലരും ഇഷ്ടപ്പെട്ട് പെണ്ണ് ചോദിച്ച് വന്നിരുന്നു. അന്ന് അതൊക്കെ വേണ്ടെന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞ് മോള്‍ക്ക് മൂന്നര വയസായപ്പോഴാണ് വേര്‍പിരിഞ്ഞത്. രണ്ട് വിവാഹമോചനങ്ങളും വിധിയായിരിക്കും. അതുകൊണ്ട് ആരെയും കുറ്റം പറയുന്നില്ല. എന്നെ വിവാഹം ചെയ്ത രണ്ട് പേര്‍ക്കും ഇഷ്ടപ്പെടാത്ത ക്യാരക്ടറായിരിക്കാം ഞാന്‍. അതുകൊണ്ടാകും വേര്‍പിരിഞ്ഞത്. ഞാന്‍ ഓപ്പണ്‍ മൈന്റഡാണ്. ഇമോഷന്‍സെല്ലാം പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണ് . ഞാന്‍ പെട്ടന്ന് കരയുന്നുവെന്നത് പരാതിയായി മുന്‍ ഭര്‍ത്താക്കന്മാര്‍ പറഞ്ഞിട്ടുണ്ട്. പിന്നെ ദാമ്പത്യത്തില്‍ അണ്ടര്‍സ്റ്റാന്റിങ് ഒരാള്‍ക്ക് മാത്രം പോര രണ്ടുപേര്‍ക്കും വേണം എന്നും ആന്‍ പറഞ്ഞിട്ടുണ്ട്.
ദത്തുപുത്രി എന്ന സീരിയലിലാണ് ആന്‍ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചന്‍, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വര്‍ഷിണി, മാമാട്ടിക്കുട്ടി, എന്റെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, മാസ്‌ക്, അയാള്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആന്‍മരിയ അഭിനയിച്ചിട്ടുണ്ട്.