ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. അമൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതാരവുകയും പിന്നീട് വേര്‍പിരിയുകയും ചെയ്തിരുന്നു. അവന്തിക എന്ന മകളും ഇരുവര്‍ക്കുമുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മകളുടെ വിശേഷങ്ങളും നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും ഒക്കെയായ വീഡിയോകളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ സ്‌റ്റേജില്‍ മനോഹരമായി നൃത്തംചെയ്യുന്ന പാപ്പുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ അമൃത പങ്കുവച്ചിരിക്കുന്നത്.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്‌ളോഗും അമൃത ചെയ്യുന്നുണ്ട്.
അതിനാല്‍ തന്നെ വ്‌ളോഗിലൂടെ പാപ്പു എന്ന അവന്തികയെ ആരാധകര്‍ക്ക് അറിയാം. ഹാലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി ഹാലോവീന്‍ ഡ്രസിട്ട് വിവിധ പരിപാടികളിലും മത്സരങ്ങളിലും മകള്‍ പങ്കെടുക്കുന്നതിന്റെയും ഡാന്‍സ് ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. .ഇന്നലെ ശിശുദിനം ആഘോഷിക്കുന്ന പാപ്പുവിന്റെ വീഡിയോ അമൃത പങ്കുവച്ചിരുന്നു. ഇപ്പോള്‍ സ്‌കൂളിലെ ശിശുദിന ആഘോഷങ്ങളില്‍ നൃത്തം ചെയ്യുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും വീഡിയോ അമൃത പങ്കുവച്ചിരിക്കയാണ്. ചിത്രശലഭത്തിന്റെ മോഡല്‍ വസ്ത്രമണിഞ്ഞ് വേദിയില്‍ കൂട്ടുകാര്‍ക്കൊപ്പം മനോഹരമായി നൃത്തം ചെയ്യുകയാണ് അവന്തിക. അച്ഛന്റെയും അമ്മയുടെയും കഴിവ് പാപ്പുവിന് ലഭിച്ചിട്ടുണ്ടെന്നാണ് വീഡിയോ കണ്ട ആരാധകര്‍ പറയുന്നത്. പാപ്പുവിന്റെ മനോഹരമായ വീഡിയോകള്‍ കാണാം.