പൈനാപ്പിള്‍ ചായ ഉണ്ടാക്കുന്ന വീഡിയോയുമായി അമൃത സുരേഷ്

Malayalilife
topbanner
പൈനാപ്പിള്‍ ചായ ഉണ്ടാക്കുന്ന വീഡിയോയുമായി അമൃത സുരേഷ്

ശ്രദ്ധേയയായ സിനിമാ പിന്നണി ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസിലെത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃതയും നടന്‍ ബാലയുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. വിവാഹമോചനത്തിന് ശേഷം മകള്‍ അവന്തികയ്‌ക്കൊപ്പം അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് അമൃത കഴിയുന്നത്. സ്റ്റേജ് ഷോകളും യൂട്യൂബ് ചാനലുമെല്ലാം അമൃതയ്ക്കുണ്ട്. അമ്മയ്ക്ക് പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പുവും സ്വന്തം യൂട്യൂബ് ചാനലുമായി എത്തിയിരുന്നു.

തന്റെ അമ്മൂമ്മയ്ക്കൊപ്പമുളള വീഡിയോകളാണ് പാപ്പു വ്ളോഗിലൂടെ പങ്കുവയ്ക്കുന്നത്.. നേരത്തെ നടി അഹാനകൃഷ്ണയ്ക്ക് പിന്നാലെ കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി എത്തിയിരുന്നു. ഒന്നിലധികം ചാനലുമായിട്ടാണ് ഇപ്പോള്‍ സെലിബ്രിറ്റീസ് പലരുമെത്തുന്നത്. യൂട്യൂബില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭിരാമിയും അമൃതയും. അമൃത സുരേഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പൈനാപ്പിള്‍ ചായ ഉണ്ടാക്കുന്ന വീഡിയോ പങ്കുവച്ച് എത്തിയിരിക്കയാണ് താരം. വീഡിയോ കാണാം


 

Read more topics: # amrutha suresh,# making pineapple tea
amrutha suresh making pineapple tea

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES