Latest News

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍; പരസ്പരം വാരിപുണര്‍ന്ന് രജനീകാന്തും അമിതാഭ് ബച്ചനും; താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
 ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍; പരസ്പരം വാരിപുണര്‍ന്ന് രജനീകാന്തും അമിതാഭ് ബച്ചനും; താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

സംവിധായകന്‍ ടി ജെ ജ്ഞാനവേലിന്റെ രജനികാന്ത് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് വേട്ടൈയന്‍. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകന്‍ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ജ്ഞാനവേല്‍ വേട്ടൈയന്‍ സിനിമയുമായി എത്തുന്നത്. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയന്‍ സിനിമയുടെ പുതിയ ഷൂട്ടിംഗ് സ്റ്റില്ലുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്.

രജനികാന്തും ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിച്ച് എത്തുന്ന രംഗങ്ങളുടെ ഷൂട്ടിംഗാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. അമിതാഭ് ബച്ചന് ചിത്രത്തില്‍ സുപ്രധാന റോളാണ് എന്നാണ് വിവരം. നേരത്തെ ഫസ്റ്റ് ഷെഡ്യൂളില്‍ അമിതാഭും രജനിയും തമ്മിലുള്ള കോമ്പോ സംവിധായകന്‍ ജ്ഞാനവേല്‍ ഷൂട്ട് ചെയ്തിരുന്നു.

അതേ സമയം ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനിലെ ഗാന രംഗത്ത് രജനികാന്തിനൊപ്പം അനിരുദ്ധ് രവിചന്ദറുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഞ്ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകുമെന്നാണ് വിവരം.

ലൈക്ക പ്രൊഡക്ഷനാണ് വേട്ടൈയ്യന്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു കഴിഞ്ഞ നവംബറില്‍ ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് നടന്നത്. സംവിധായകന്‍ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍.

കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര്. രജനികാന്തിന്റെ നായകനാകുന്ന കൂലിയുടെ അപ്ഡേറ്റും സിനിമാ ആരാധകര്‍ അടുത്തിടെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ ചിത്രത്തിലേക്ക് ലോകേഷ് പരിഗണിക്കുന്നുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.

 

Read more topics: # രജനികാന്ത്
amitabh bachchan with rajanikanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES