പ്രമുഖ നടന്‍ അഖില്‍ മാരാര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് വിശദീകരണം നല്‍കി. ചിത്രത്തിന്റെ വിജയത്തിന് മുന്‍കൂട്ടി താന്‍ തന്നെ പറഞ്ഞിരുന്നു എന്നും, ചിലര്‍ പറഞ്ഞതുപോലെ മോശമാണെന്നും പരാജയപ്പെടുമെന്നാണ് അഭിപ്രായം പറഞ്ഞിട്ടും അണിയറപ്രവര്‍ത്തകര്‍ ചിത്രം മികച്ചതാണ് എന്ന് വിശ്വസിച്ചതായും അഖില്‍ മാരാര്‍ വ്യക്തമാക്കി. അണിയറപ്രവര്‍ത്തകരില്‍ ഒരാളുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ സന്ദേശവും അദ്ദേഹം പങ്കുവെച്ചു. അഭിനയത്തിന് പുറമെ, ചിത്രത്തിന്റെ പാട്ടുകളുടെ അവകാശം സംരക്ഷിക്കലും പ്രമോഷനുവേണ്ടി നടത്തിയ സഹായങ്ങളും അഖില്‍ മാരാര്‍ വിശദീകരിച്ചു. തന്റെ പോസ്റ്റിലൂടെ സിനിമയുടെ നേട്ടവും, താന്‍ നല്‍കിയ സഹകരണവും വ്യക്തമായും മുന്നോട്ട് വെച്ചിട്ടുണ്ട്.
അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സിനിമയുടെ വിധി എന്താകും എന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലേ എന്ന് പലരും ചോദിച്ചു..
100% മുന്‍കൂട്ടി കണ്ടു..
മോശമാണെന്നും പരാജയപ്പെടും എന്ന് പല ആവര്‍ത്തി ഞാന്‍ പറഞ്ഞപ്പോഴും ഇതൊരു മികച്ച സിനിമ ആണെന്ന അണിയറ പ്രവര്‍ത്തകരുടെ ആത്മവിശ്വാസമാണ്..
അതിലുപരി എനിക്ക് സമൂഹത്തില്‍ കേള്‍ക്കേണ്ടി വരുന്ന പരിഹാസത്തേക്കാള്‍ നിര്‍മാതാവിന് എന്നാല്‍ കഴിയുന്ന സഹായം ചെയ്യുക എന്നതാണ് ഞാന്‍ ചെയ്തു കൊടുത്തത്...
22 ദിവസം 5 ലക്ഷം രൂപ എനിക്ക് തന്നു എന്ന് പറയുന്നവര്‍ തിരിച്ചു ഞാന്‍ എന്ത് ചെയ്തു കൊടുത്തു എന്ന് പറഞ്ഞിട്ടില്ല..
ഒന്നര ലക്ഷം രൂപ ചിലവ് വരുന്ന ട്രെയിലര്‍ ലോഞ്ച് ഞാന്‍ ചെയ്തു കൊടുത്തു..
സോങ് ഞാന്‍ വിറ്റ് കൊടുത്തു.
100 ഫ്ളക്സ് 3 ലക്ഷം
2ഹോര്‍ഡിങ്‌സ് (MY G ) -1 ലക്ഷം
ഒരു രൂപ ചിലവില്ലാതെ ഓണ്‍ലൈന്‍ പ്രൊമോഷന്‍..
ലാലേട്ടന്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പലരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റ്..
അതിനേക്കാള്‍ ഉപരി കാശ് വാങ്ങി അതിഥി ആയി പോകേണ്ട ബിഗ്‌ബോസില്‍ ഫ്രീ ആയി പോയി സിനിമയ്ക്ക് പ്രൊമോഷന്‍..(ടിക്കറ്റ് എടുത്തു തന്നില്ലെങ്കില്‍ ബിഗ് ബോസ്സ് പ്രൊമോഷന്‍ വേണ്ട എന്ന് പറഞ്ഞപ്പോള്‍ ഫ്ലൈറ്റ് ടിക്കറ്റ് പ്രോഡ്യൂസര്‍ തന്നു.. ഞാന്‍ ചെന്നൈ നഗരത്തില്‍ കിടന്ന് ഉറങ്ങട്ടെ എന്ന് കരുതി ഹോട്ടല്‍ പോലും നല്‍കാന്‍ നിര്‍മാതാക്കള്‍ ശ്രമിച്ചില്ല)
NB : നായകന്‍ പോലും അല്ലാത്ത എനിക്ക് വേണമെങ്കില്‍ പ്രൊമോഷന്‍ ചെയ്യാതെ എല്ലാം തലയില്‍ നിന്നും ഊരി മാറി നിക്കാമായിരുന്നു ഞാനത് ചെയ്യാതിരുന്നത് എന്ത് കൊണ്ടാണെന്നു നിര്‍മാതാവ് പ്രസീജിന് അറിയാം.. ഈ വിഷയത്തില്‍ എന്നെ സ്നേഹിക്കുന്നവര്‍ അറിയാന്‍ വേണ്ടി ഫസ്റ്റ് എഡിറ്റ് കണ്ട ശേഷം ഞാന്‍ പറഞ്ഞ കാര്യം പങ്ക് വെയ്ക്കുന്നു...