സമീപകാലത്ത് ചില യുവതികള്‍ നടന്‍ അജ്മല്‍ അമീറില്‍ നിന്ന് മോശം അനുഭവങ്ങളുണ്ടായതായി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. നടി റോഷ്‌ന ആന്‍ റോയ് ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തെ ലക്ഷ്യം വച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരോപണങ്ങള്‍ ഒന്നയിച്ചവര്‍ക്ക് എല്ലാവര്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് താരം. നടി റോഷ്‌നയുടെ വാക്കുകള്‍ക്കാണ് താരത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു അജ്മല്‍ പ്രതികരണം നടത്തിയത്.
''അവര്‍ സംസാരിക്കട്ടെ, പ്രശസ്തിയ്ക്കായി നിന്റെ പേര് ഉപയോഗിക്കട്ടെ, നിന്നെ അപമാനിക്കട്ടെ, ചതിക്കട്ടെ, നിന്നെ വലിച്ച് കീറി താഴെയിടാന്‍ ശ്രമിക്കട്ടെ, മാപ്പ് നല്‍കുക. കാരണം നിന്റെ ശാന്തതയാണ് നിന്റെ കരുത്ത്. ശ്രദ്ധ നേടാനുള്ള അവരുടെ ശ്രമങ്ങള്‍ നിന്റെ കരുത്താകും വെളിപ്പെടുത്തുക. അവരേല്‍പ്പിക്കുന്ന ഓരോ മുറിവും അറിവാകും. ഒരോ അവസാനങ്ങളും പുതിയൊരു തുടക്കമാകും. ഉയിര്‍ത്തെഴുന്നേല്‍ക്കു, വീണ്ടും. കൂടുതല്‍ കരുത്തോടെ, അറിവോടെ, അജയ്യനായി മാറുക'' എന്നാണ് അജ്മല്‍ അമീറിന്റെ കുറിപ്പ്.
ഒരു പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റ് പുറത്തുവന്നതോടെ അജ്മല്‍ വിമര്‍ശനങ്ങളുടെ വെട്ടിലായത്. എന്നാല്‍ അദ്ദേഹം അത് സ്വന്തം ചാറ്റ് അല്ല, ഒരു ഐഎ വഴി നിര്‍മിച്ചതാണെന്ന് വ്യക്തമാക്കി. അതേസമയം, ചില പെണ്‍കുട്ടികള്‍ സമാനമായ അനുഭവങ്ങള്‍ നേരിട്ടതായി വെളിപ്പെടുത്തി. നടി റോഷ്‌ന ആന്‍ റോയ് ഇത്തരത്തില്‍ അയച്ച സന്ദേശം പങ്കുവെച്ചതും വിവാദത്തിന് പുതിയ വഴികള്‍ തുറന്നു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു അജ്മലിന്റെ പ്രതികരണം.