നടന്‍ അജ്മല്‍ അമീറിനെതിരെ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് താരം തന്നെ രംഗത്തെത്തി. രണ്ട് ദിവസം മുന്‍പ് തന്റേതെന്ന പേരില്‍ പ്രചരിച്ച വാട്ട്സ്ആപ്പ് കോളുകള്‍ വ്യാജമാണെന്നും, അതിലെ ശബ്ദം നിര്‍മ്മിത ബുദ്ധി (അക) ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം അപവാദ പ്രചാരണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ പുറത്തുവന്ന സംഭാഷണങ്ങള്‍ നിര്‍മ്മിത ബുദ്ധി (അക) ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് അജ്മല്‍ അമീര്‍ വീഡിയോയിലൂടെ വ്യക്തമാക്കി. തനിക്കെതിരെ ഇത്തരം വ്യാജ കഥകളും ശബ്ദരേഖകളും പ്രചരിപ്പിച്ച് തന്റെ കരിയറിനെയും വ്യക്തി ജീവിതത്തെയും തകര്‍ക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതിലും വലിയ ആരോപണങ്ങളെ അതിജീവിച്ച് മുന്നോട്ട് പോയ ചരിത്രമുണ്ടെന്നും, അപ്പോഴെല്ലാം ദൈവാനുഗ്രഹം തന്നോടൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നടന്‍ അജ്മല്‍ അമീറിന്റെ വാക്കുകള്‍...
വ്യാജമായി ഉണ്ടാക്കിയ ഒരു കഥയും എഐ ഉപയോഗിച്ചുണ്ടാക്കിയ ഒരു വോയിസ് ഇമിറ്റേറ്റിങ്ങിനുമൊന്നും എന്നെയും എന്റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിച്ച് സര്‍വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍. കൃത്യമായി ഒരു മാനേജറോ ഒരു പി.ആര്‍ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എന്റെ ഫാന്‍സുകാര്‍ തുടങ്ങി തന്ന സോഷ്യല്‍മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ഇന്നുമുതല്‍ എല്ലാ കണ്ടന്റുകളും എല്ലാ കാര്യങ്ങളും ഞാന്‍ മാത്രമായിരിക്കും നോക്കുന്നത്.
രണ്ട് ദിവസം മുന്‍പ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ സോഷ്യല്‍മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും സ്‌നോഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്‌നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു. എന്നെ ഏറ്റവും അല്‍ഭുതപ്പെടുത്തിയത് ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ സ്വാന്ത്യനിപ്പിച്ചുകൊണ്ട് ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസേജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്.
എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഒരായിരം നന്ദി. 2007-ല്‍ പുറത്തിറങ്ങിയ 'പ്രണയകാലം' എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ 'ഒരു വേനല്‍ പുഴയില്‍' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'എന്റെ കാസറ്റ്' എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോയില്‍ അജ്മലിന്റേതെന്ന വ്യാജേനയുള്ള സംഭാഷണങ്ങളും അദ്ദേഹത്തിന്റെ മുഖവും കാണിക്കുന്നുണ്ട്.
പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍, നടന്‍ അജ്മല്‍ അമീറും ഒരു യുവതിയും തമ്മിലുള്ള വീഡിയോ കോളാണ് കാണാന്‍ കഴിയുന്നത്. സംഭാഷണം ലൈംഗികച്ചുവയോടെയാണ് നീങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭാഷണത്തിനിടെ യുവതി അജ്മലിനോട് താന്‍ വിവാഹിതയാണോ എന്ന് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി അജ്മല്‍, അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും താമസ സൗകര്യം ഒരുക്കുമെന്നും പറയുന്നതായാണ് സംഭാഷണത്തിന്റെ ഒരു ഭാഗം വ്യക്തമാക്കുന്നത്. നിലവില്‍ പുറത്തുവന്നിട്ടുള്ളത് വാട്ട്സ്ആപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് സൂചന.