Latest News

ക്രെയ്ന്‍ ഉപയോഗിച്ച് ഉയര്‍ത്തി നിറുത്തിയിട്ടുള്ള കാറിനുള്ളില്‍ അജിത്ത്;  വിടാമുയര്‍ച്ചി 'അസര്‍ബെയ്ജാനില്‍ പുരോഗമിക്കുന്ന കാര്‍ സ്റ്റണ്ട് ചി്ത്രീകരണ വീഡിയോ കാണാം

Malayalilife
ക്രെയ്ന്‍ ഉപയോഗിച്ച് ഉയര്‍ത്തി നിറുത്തിയിട്ടുള്ള കാറിനുള്ളില്‍ അജിത്ത്;  വിടാമുയര്‍ച്ചി 'അസര്‍ബെയ്ജാനില്‍ പുരോഗമിക്കുന്ന കാര്‍ സ്റ്റണ്ട് ചി്ത്രീകരണ വീഡിയോ കാണാം

ജിത്ത് നായകനാകുന്ന 'വിടാമുയര്‍ച്ചി'യുടെ ആവേശം കൊള്ളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സാഹസികത നിറഞ്ഞ കാര്‍ സ്റ്റണ്ട് സീനുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്നത്. അജിത്തും സഹനടനുമുള്ള കാര്‍ ക്രെയ്ന്‍ ഉപയോഗിച്ച് ഉയര്‍ത്തി തലകീഴായി കറക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അസര്‍ബായ്ജാന്‍ എന്ന സ്ഥലത്ത് വെച്ചാണ് ചിത്രീകരണം നടക്കുന്നത്

ഇതേ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അജിത്തിനും സഹതാരത്തിനും അപകടം സംഭവിച്ച വീഡിയോ കഴിഞ്ഞ നവംബറില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അജിത്തും സഹതാരമായ ആരവും ഉള്‍പ്പെടുന്ന ചേസിംഗ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇരുവരും കാറില്‍ സഞ്ചരിക്കവേ അജിത് ഓടിച്ച വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കാര്‍ മറിയുമ്പോള്‍ അജിത് 'ഈസി ഈസി' എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

അജിത്ത് ഓടിച്ചിരുന്ന വാഹനത്തിന്റെ ടയറുകളില്‍ ഒന്നിന്റെ കാറ്റുപോയതാകാം അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പറഞ്ഞത്. ഒരു ചെക്കപ്പിന് ശേഷം അജിത്തും സഹതാരവും മൂന്ന് മണിക്കൂറിനുള്ളില്‍ ഷൂട്ടിംഗ് പുനരാരംഭിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് 'വിടാമുയര്‍ച്ചി'. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷന്‍സ് ആദ്യം തീരുമാനിച്ചത് വിഘ്‌നേഷ് ശിവനെ ആയിരുന്നു. എന്നാല്‍ പിന്നീട് വിഘ്‌നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരികയുമായിരുന്നു.

ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവര്‍ മാറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അജിത്തിന്റെ 'തുനിവ്' 'വലിമൈ' എന്നീ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ച നീരവ് ഷാ ആണ് 'വിടാമുയര്‍ച്ചിയുടെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.
            

ajith kumars vidaamuyarchi shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക