ബിഗ്ബോസ് മലയാളം സീസണ്‍ 4ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ. ഷോയിലേക്ക് വരുമ്പോള്‍ അധികമാര്‍ക്കും പരിചയമില്ലാതിരുന്ന താരം ഒരു തവണ പുറത്ത് പോയതിന് ശേഷം അകത്തേക്ക് പ്രവേശിച്ചപ്പോള്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. എങ്കിലും അമ്പതാമത്തെ എപ്പിസോഡിന് ശേഷം നിമിഷ പുറത്തേക്ക് പോയ നിമിഷ ഹൗസില്‍ വച്ച് പോളീഷുകാരനുമായുള്ള തന്റെ ഒരു പ്രണയവും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ, തന്റെ വിവാഹവാര്‍ത്തയാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് നിമിഷയുടെ ഈ പ്രണയവും വിവാഹത്തിലേക്ക് കടന്നിരിക്കുന്നത്.
പ്രിയപ്പെട്ടവന്‍ കയ്യിലണിഞ്ഞ മോതിരത്തിന്റെയും പ്രപ്പോസല്‍ ചിത്രങ്ങളും എല്ലാം പങ്കുവച്ച് ലേഡീസ് ആന്റ് ജെന്റില്‍മാന്‍.. മീറ്റ് മൈ എക്സ് ബോയ്ഫ്രണ്ട് എന്നു പറഞ്ഞുകൊണ്ടാണ് നിമിഷ പ്രണയചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ 07-06-2025 എന്ന തീയതിയും കുറിച്ചിട്ടുണ്ട്. ഈ ഡേറ്റിലാവണം വിവാഹനിശ്ചയ ചടങ്ങ് നടന്നത്. ജോര്‍ജ്ജിയലെ ബാതുമി എന്ന സ്ഥലത്തു വച്ചായിരുന്നു പ്രപ്പോസലും മറ്റും നടന്നത്.
പ്രണയചിത്രങ്ങള്‍ക്കൊപ്പം തന്നെ എന്‍ഗേജ്ഡ്, ഫിയാന്‍സ്, സ്പെയര്‍ഹ്യൂമണ്‍ തുടങ്ങിയ ഹാഷ്ടാഗുകളും കുറിച്ചിട്ടുണ്ട്. ബിഗ്ബോസ് ഹൗസില്‍ നിന്നും പുറത്തായ ശേഷവും ജാസ്മിനും അലക്സാന്‍ഡ്രയുമൊക്കെയായുള്ള സൗഹൃദം വളരെ ശക്തമായി തന്നെ നിമിഷ തുടര്‍ന്നിരുന്നു. ഹൗസില്‍ വച്ച് അന്നുണ്ടായ മറ്റു സൗഹൃദങ്ങളൊക്കെ തകര്‍ന്നടിഞ്ഞപ്പോള്‍ ശക്തമായി മുന്നോട്ടു പോയിരുന്നവരാണ് നിമിഷയും ജാസ്മിനും റിയാസും ഡെയ്സിയും ഒക്കെ അടങ്ങുന്ന നിര. ഇടയ്ക്കലെസ്ബിയനായ ജാസ്മിനുമായി നിമിഷ പ്രണയത്തിലാണെന്ന വ്യാജ വാര്‍ത്തകളും പുറത്തുവന്നിരുന്നു. നിയമബിരുദം നേടിയിട്ടുള്ള നിമിഷ ഗള്‍ഫിലാണ് നേരത്തെ ജോലി ചെയ്തിരുന്നത്. അടുത്തിടെ ഗള്‍ഫ് വിട്ട് മറ്റൊരു രാജ്യത്തേക്ക് നിമിഷ കുടിയേറിയിരുന്നു. എവിടെയായാലും തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ നിമിഷ പങ്കുവെയ്ക്കാറുണ്ട്. മാത്രമല്ല, സോഷ്യല്‍മീഡിയയില്‍ വളരെയധികം ആക്ടീവുമാണ്.
സ്വന്തം മാതാപിതാക്കള്‍ പോലുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നതിനെ പറ്റി നിമിഷ ബിഗ് ബോസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷോ യില്‍ നിന്നും വന്നതിന് ശേഷം കുടുംബത്തെ തിരികെ ലഭിച്ചുവെന്നും തനിക്കൊരു പ്രണയം ഉണ്ടെന്നും നിമിഷ പറഞ്ഞിരുന്നു. 'ഇഷ്ടം ഉണ്ടെങ്കിലും കുറേ കാലമായി അയാളെ കുറിച്ച് ഒരു വിവരവും ഇല്ല. ഇന്ത്യന്‍ അല്ലാത്തത് കൊണ്ട് എന്റെ ബിഗ് ബോസ് ഷോ ഒന്നും കണ്ടിട്ടുണ്ടാവില്ല. പോളിഷുകാരനാണ് അദ്ദേഹം. ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. വീഡിയോ കോളിലൂടെയാണ് പരിചയപ്പെട്ടതും അടുത്തതും. പക്ഷെ ഇപ്പോള്‍ ഒരു ബന്ധവും ഇല്ല. ആ ബന്ധം വേണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അയാള്‍ തിരിച്ച് വന്നാല്‍ തീര്‍ച്ചയായും തുടരും. വന്നില്ലെങ്കില്‍ മറ്റൊരാളെ തീര്‍ച്ചയായും കണ്ടെത്തും. പക്ഷെ പെട്ടന്ന് ഒന്നും പറ്റില്ല, കുറച്ച് സമയമെടുക്കുമെന്നും' താരം പറഞ്ഞിരുന്നു. ആ ബോയ്ഫ്രണ്ട് ആണോ ഇതെന്ന സംശയം ആരാധകര്‍ക്കുണ്ട്.