Latest News

കണ്ണ് തള്ളി പോകുന്ന വിലപിടിപ്പുള്ള സമ്മാനം: നടി ശാലിനിയുടെ പിറന്നാളിന് ആഡംബര സമ്മാനം; സർപ്രൈസ് നല്‍കി ഞെട്ടിച്ച് ഭർത്താവും നടനുമായ അജിത്ത്

Malayalilife
കണ്ണ് തള്ളി പോകുന്ന വിലപിടിപ്പുള്ള സമ്മാനം: നടി ശാലിനിയുടെ പിറന്നാളിന് ആഡംബര സമ്മാനം; സർപ്രൈസ് നല്‍കി ഞെട്ടിച്ച് ഭർത്താവും നടനുമായ അജിത്ത്

ശാലിനിയുടെ ചെറിയ വിശേഷങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞദിവസം നടി ജന്മദിനം ആഘോഷിച്ചതിനെ പറ്റിയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 1979 നവംബര്‍ 20 നാണ് ശാലിനിയുടെ ജനനം. ഇന്നലെ നടി 45 ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. സാധാരണ പോലെ ഇത്തവണയും കുടുംബത്തിനൊപ്പം ചെറിയ രീതിയിലായിരുന്നു ശാലിനിയുടെ ജന്മദിനാഘോഷങ്ങള്‍. എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് വലിയൊരു സമ്മാനവും നടിയ്ക്ക് ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. വിവാഹിതരായിട്ട് 25 വര്‍ഷത്തോളമായെങ്കിലും അജിത്-ശാലിനി ദമ്പതിമാര്‍ ഇപ്പോഴും അതേ പ്രണയത്തിലാണ്. പ്രിയതമയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ അജിത്ത് ഇല്ലായിരുന്നെങ്കിലും വലിയൊരു സമ്മാനമാണ് ഭര്‍ത്താവ് നല്‍കിയത്. സര്‍പ്രൈസ് എന്ന നിലയില്‍ ഭാര്യക്ക് ഒരു ആഡംബര കാറാണ് അജിത്ത് സമ്മാനമായി നല്‍കിയിരിക്കുന്നത്.

അനുജത്തി ശ്യാമിലി, സഹോദരന്‍ റിച്ചാര്‍ഡ്, മകന്‍ അദ്വിക്, മകള്‍ അനൗഷ്‌ക എന്നിവര്‍ക്കൊപ്പമാണ് ശാലിനി പിറന്നാള്‍ ആഘോഷിച്ചത്. വിദേശത്തായതിനാല്‍ നടന്‍ അജിത്തിന് ശാലിനിയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായില്ല. ഭര്‍ത്താവ് നല്‍കിയ ആഡംബര സമ്മാനത്തിനൊപ്പം കേക്ക് മുറിച്ച് കൊണ്ടാണ് ശാലിനിയുടെ പിറന്നാള്‍ ആഘോഷിച്ചത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും നടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരുന്നു. അമർക്കളം എന്ന തമിഴ് സിനിമയിലാണ് അജിത്തും ശാലിനിയും നായിക നായകന്മാരായി ഒന്നിച്ച് അഭിനയിക്കുന്നത്. ഈ ലൊക്കേഷനിൽ വച്ച് ഇഷ്ടത്തിലായ താരങ്ങൾ പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്റർകാസ്റ്റ് മാരേജ് ആണെങ്കിലും വീട്ടുകാരുടെ നേതൃത്വത്തിൽ വിവാഹം നടത്തി. കല്യാണം കഴിക്കുകയാണെങ്കിൽ അഭിനയം ഉപേക്ഷിക്കുമെന്ന് തീരുമാനത്തിൽ ശാലിനി ഉറച്ചുനിന്നു. അജിത്ത് അത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ട് മക്കൾക്ക് കൂടി ജന്മം കൊടുത്തതോടെ നടി പൂർണമായും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും അവസാനിപ്പിച്ചു. ഇപ്പോൾ മക്കളുടെയും ഭർത്താവിനും ഒപ്പം സന്തുഷ്ടയായി ജീവിക്കുകയാണെങ്കിലും ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ശാലിനിയുടെ ഫോട്ടോസ് തരംഗം ആകാറുണ്ട്. 

Read more topics: # ശാലിനി,# അജിത്
ajith kumar gifted luxury car for wife shalini on her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES