Latest News

കാനില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയ ഐശ്വര്യ റായ് ശസ്ത്രക്രിയ അടുത്താഴ്ച്ച; പ്ലാസ്റ്ററിട്ട കൈയ്യിലെ പരുക്ക് നിസാരമല്ലെന്ന് റിപ്പോര്‍ട്ട്

Malayalilife
 കാനില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയ ഐശ്വര്യ റായ് ശസ്ത്രക്രിയ അടുത്താഴ്ച്ച; പ്ലാസ്റ്ററിട്ട കൈയ്യിലെ പരുക്ക് നിസാരമല്ലെന്ന് റിപ്പോര്‍ട്ട്

ശ്വര്യ റായ് ബച്ചന്റെ 2024-ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേഷങ്ങളും അതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ചടങ്ങുകള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ നടി അടുത്തതായി കയ്യിലെ പരിക്കിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസമാണ് നടിയും മകളും കാനില്‍ നിന്നും തിരിച്ചെത്തിയത്.

വലത്തേ കൈയില്‍ പ്ലാസ്റ്ററുമായാണ് താരം റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. ഇപ്പോഴിതാ തിരിച്ചെത്തിയ ഐശ്വര്യ ഉടനെ കൈയിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഫ്രാന്‍സിലേക്ക് പോകുന്ന സമയത്തും ഐശ്വര്യയുടെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. എന്നാല്‍ കൈയ്ക്ക് എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല. ഡോക്ടര്‍മാരുടെ നിര്‍ദേശം തേടിയ ശേഷമാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവലിന് പോയത്. അടുത്ത ആഴ്ചയോടെ ശസ്ത്രക്രിയ കാണുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

മകള്‍ ആരാധ്യയ്ക്കൊപ്പമാണ് താരം ഫിലിം ഫെസ്റ്റിന് പോയത്. പോകുന്നതിന് മുന്‍പ് മുംബയ് വിമാനത്താവളത്തില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. അന്നും കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടാണ് താരം എത്തിയത്. ഇന്ത്യയില്‍ ഇന്നും ഏ?റ്റവും താരമൂല്യമുളള മുന്‍നിര നായികമാരിലൊരാളാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയിലെ താര റാണി എന്ന പദവിക്ക് അനുയോജ്യമായ പ്രകടനമായിരുന്നു കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഐശ്വര്യ നടത്തിയത്. ആകാശ നീല,? വെള്ള എന്നീ നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

aishwarya rai bachchan surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES