നടന് അര്‍ജുന്‍ ദാസിനൊപ്പമുള്ള ചിത്രം പങ്കിട്ട ഐശ്വര്യ ലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ഇനിയും മലയാളത്തില്‍ തുടക്കം കുറിച്ചിട്ടില്ലാത്ത അര്‍ജുനുമായി ഐശ്വര്യ പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യങ്ങളേറെയും. ഹൃദയത്തിന്റെ രൂപത്തിലെ ഇമോജി പോസ്റ്റ് ചെയ്താണ് ഐശ്വര്യ ചിത്രം ക്യാപ്ഷന്‍ ചെയ്തത്
സംശയത്തിനു ആക്കം കൂട്ടുന്ന രീതിയില്‍ ചില താരങ്ങളുടെ പ്രൊഫൈലുകളില്‍ നിന്നു കമന്റും എത്തി. സോ ഹാപ്പി ഫോര്‍ യൂ ഐശ്വര്യ എന്നാണ് നടി പ്രിയങ്ക ജവാല്‍ക്കര്‍ കുറിച്ചത്. സിനിമയുടെ ഭാഗമായുള്ള പ്രെമോഷനാണെന്നും ആരാധകര്‍ പറഞ്ഞു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ.
ഞാന്‍ അവസാനമായി പങ്കുവച്ച ചിത്രത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു.ഇത് ഇത്രയും വലിയ ചര്‍ച്ചയാകുമെന്ന് വിചാരിച്ചില്ല. ഞങ്ങള്‍ കണ്ടു, ഒരു ചിത്രമെടുത്തു, അത് പോസ്റ്റ് ചെയ്തു അത്രമാത്രം.ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണ്.ഇന്നലെ മുതല്‍ എനിക്ക് മെസേജ് അയക്കുന്ന അര്‍ജുന്‍ ദാസ് ആരാധകരോട് പറയാനുള്ളത് അവന്‍ നിങ്ങളുടേത് മാത്രമാണ് ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കൈതിഎന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ ദാസ് സുപരിചിതനാകുന്നത്. പുത്തന്‍ പുതു കാലയ് വിധിയാതഎന്ന ആന്‍തോളജി ചിത്രത്തില്‍ ഐശ്വര്യയും അര്‍ജുനും അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കിങ്ങ് ഓഫ് കൊത്തയാണ് ഐശ്വര്യയുടെ പുതിയ ചിത്രം.
മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചതിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് സുപരിചിതയായി മാറിയിരിക്കുകയാണ് ഐശ്വര്യ.