മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഏറെക്കാലമായി ഇവര്‍ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെയാണ് ഇവര്‍ സിനിമയില്‍ തിളങ്ങിയത്. മായാനദി എന്ന സിനിമയായിരുന്നു ഇവരുടെ കരിയറിലെ ഒരു ബ്രേക്ക് ആയി മാറിയത്. ഇന്ന് സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.
സമൂഹമാധ്യമങ്ങളില്‍ ഇവര്‍ വളരെ സജീവമാണ് എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ഇവര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടിയിടെ പുതിയ ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ഒമ്പത് മാസങ്ങള്‍ ഇതുവരെ തനിക്ക് എങ്ങനെയായിരുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി ഈ പോസ്റ്റില്‍ പറയുന്നത്.
കഴിഞ്ഞ 9 മാസത്തില്‍ താന്‍ അനുഭവിച്ച കാര്യങ്ങളാണ് ഐശ്വര്യ ലക്ഷ്മി ഈ പോസ്റ്റില്‍ വെളിപ്പെടുത്തുന്നത്. ഒരുപാട് ചിത്രങ്ങളാണ് താരം ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. വിഷമത്തോടെ കരഞ്ഞിരിക്കുന്ന ഫോട്ടോ, ആശുപത്രിയില്‍ കഴിയേണ്ടി വന്ന ഫോട്ടോ, ഈ വര്‍ഷം ഇതുവരെ നടത്തിയ വിദേശയാത്രകള്‍, ഈ വേഷം ചെയ്തിട്ടുള്ള സിനിമകളുടെ ലൊക്കേഷനിലെ നല്ല ഓര്‍മ്മകള്‍, സുഹൃത്തുക്കളുടെ ഒപ്പം എടുത്ത സെല്‍ഫികള്‍ എല്ലാമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയാരങ്ങേറ്റം കുറിച്ചതാണ് ഐശ്വര്യ ലക്ഷ്മി. എന്നാല്‍ വലിയൊരു കരിയര്‍ ബ്രേക്ക് നല്‍കിയത് ആഷിക് അബുവിന്റെ മായാനദി എന്ന ചിത്രമാണ്. പിന്നീട് വരത്തന്‍, വിജയ് സൂപ്പര്‍ പൗര്‍ണമിയും, കാണെക്കാണെ പോലുള്ള നിരവധി സിനിമകള്‍ ചെയ്തു. അതിനിടയില്‍ തെലുങ്കിലും തമിഴിലും എല്ലാം ഐശ്വര്യ തന്റെ കഴിവ് തെളിയിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഐശ്വര്യ ലക്ഷ്മി ശ്രദ്ധ നേടിയത് പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്നം ചിത്രത്തിലൂടെയാണ്. ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയിലെ പൂങ്കുഴലിയായ നടി തമിഴിലും മലയാളത്തിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ്.