ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, മായനദി തുടങ്ങിയ തന്റെ ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ മലയാളത്തില്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് തെന്നിന്ത്യയില്‍ ഒട്ടാകെ സജീവമായി അഭിനയിക്കുന്ന ഐശ്വര്യയ്ക്ക് ധാരാളം ആരാധകരുമുണ്ട്. തമിഴില്‍ പൊന്നിയിന്‍ സെല്‍വത്തിലും മലയാളത്തില്‍ ഈ കഴിഞ്ഞ ആഴ്ച ഇറങ്ങിയ കിംഗ് ഓഫ് കൊത്തയിലും അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ്.
ഇപ്പോളിതാ സിനിമയ്ക്ക് ഇടവേള നല്കി ബാലിയില്‍ അവധി ആഘോഷിച്ചിരിക്കുകയാണ് നടി. ഇതിന്റെ മനോഹരമായ ചിത്രങ്ങളും കുറിപ്പും ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു. ഞാന്‍ എനിക്കായി ചെയ്ത ഏറ്റവും മനോഹരമായ കാര്യങ്ങളില്‍ ഒന്നായിരുന്നു ഇത്. സുഹൃത്തുക്കളില്‍ നിന്നുള്ള ഫോബിയെ പോലെ. എനിക്ക് യാതൊരു പ്‌ളാനുമില്ലായിരുന്നു. പക്ഷേ, അത്ഭുതകരമായ ചില ആളുകളെ ഞാന്‍ കണ്ടുമുട്ടി. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. കടല്‍ത്തീരത്ത് ലക്ഷ്യമില്ലാതെ അലഞ്ഞുനടന്നു. ബാലി കേരളത്തോട് ഇത്ര സാമ്യമുള്ളത് എങ്ങനെയെന്ന് ആശ്ചര്യപ്പെടുന്നു.
അതേക്കുറിച്ച് തല പുകയുന്നതുവരെ ഒരുപാട് ആലോചിച്ചു. ഇതുപോലൊരു അപ്രതീക്ഷിത യാത്ര നടത്താന്‍ എനിക്ക് കഴിഞ്ഞതില്‍ ഞാന്‍ സിനിമയോട് കടപ്പെട്ടിരിക്കുന്നു. സംഭവിക്കുന്നതും സംഭരിക്കുന്നതുമായ എല്ലാത്തിനും നന്ദി. അവര്‍ പറയുന്നതുപോലെ, ജീവിതം തന്ത്രപരമായ കുഞ്ഞാണ്. നിങ്ങളുടെ മാജിക്കില്‍ തുടരുക. ഐശ്വര്യ ലക്ഷ്മി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.