Latest News

പറക്കും തളികയിലെ ബസന്തിയുടെ ലുക്കില്‍ അനുമോള്‍; എഫേര്‍ട്ടിന് കയ്യടിച്ച് ആരാധകര്‍;ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
പറക്കും തളികയിലെ ബസന്തിയുടെ ലുക്കില്‍ അനുമോള്‍; എഫേര്‍ട്ടിന് കയ്യടിച്ച് ആരാധകര്‍;ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

സീരിയലുകളിലൂടെയും ടി വി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. അനുമോള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റുകളും അതിവേഗത്തിലാണ് വൈറലാകുന്നത്. അത്തരത്തില്‍ അനുമോള്‍ പങ്കുവച്ച പുതിയ പോസ്റ്റും വൈറലാകുകയാണ്. ഇത്തവണ വെറൈറ്റി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. പറക്കും തളിക എന്ന സിനിമയിലെ ബസന്തിയുടെ ലുക്കിലാണ് പുത്തന്‍ ഫോട്ടോഷൂട്ട്.

അതേസമയം, ബസന്തി എന്ന അടികുറിപ്പോടെ തന്നെയാണ് അനുമോള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ഇന്ന് ഷൂട്ട് ഇല്ലേ?, ഇതാണ് ഒറിജിനല്‍ എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന രസകരമായ കമന്റുകള്‍. തിരുവനന്തപുരം സ്വദേശിനിയായ അനുമോള്‍ പാടാത്ത പൈങ്കിളി എന്ന പരമ്പരയിലും ശ്രദ്ധേയമായ കഥാപാത്രം ചെയ്തിട്ടുണ്ട്.

Read more topics: # അനുമോള്‍
anu mol new photo shoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക