Latest News

പൂങ്കുഴലി ആയി മാറാനുള്ള ഐശ്വര്യ ലക്ഷ്മിയുടെ തയ്യാറെടുപ്പുകളുമായി മേക്കിങ് വീഡിയോ; പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ പുതിയ വീഡിയോ പുറത്ത്

Malayalilife
പൂങ്കുഴലി ആയി മാറാനുള്ള ഐശ്വര്യ ലക്ഷ്മിയുടെ തയ്യാറെടുപ്പുകളുമായി മേക്കിങ് വീഡിയോ; പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ പുതിയ വീഡിയോ പുറത്ത്

ണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ 'പൂങ്കുഴലി'യുടെ രൂപം ഒരുക്കുന്നതിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം കണ്ടതിന് ശേഷം ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.ഏപ്രിലില്‍ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്.

ചിത്രത്തില്‍ പൂങ്കുഴലി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. മുക്കുവസ്ത്രീയായ ഈ കഥാപാത്രം സിനിമയുടെ കഥാഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. പൂങ്കുഴലിയുടെ ക്യാരക്ടര്‍ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഐശ്വര്യ ചെന്തമിഴില്‍ ഡയലോഗ് പഠിക്കുന്നതും പൂങ്കുഴലിയുടെ പല ഗെറ്റപ്പ് ചേഞ്ച് പരീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

സിനിമ ഇന്‍ഡസ്ട്രിയിലെ പ്രഗത്ഭരായ താരങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ച് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലറും ഓഡിയോ ലോഞ്ചും നടന്നത്. തീയേറ്റര്‍ സ്‌ക്രീനില്‍ മണി രത്‌നം മാജിക്ക് വീണ്ടും കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഐശ്വര്യ റായ്, ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മ്മന്‍ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഏപ്രില്‍ 28ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

Making of Poonguzhali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES