കടല്‍തീരത്ത് രാത്രി നൃത്തം ചെയ്ത് അഹാന കൃഷ്ണ!ഡാന്‍സ് വീഡിയോ വൈറല്‍ !

Malayalilife
topbanner
  കടല്‍തീരത്ത് രാത്രി നൃത്തം ചെയ്ത് അഹാന കൃഷ്ണ!ഡാന്‍സ് വീഡിയോ വൈറല്‍ !

 

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ സിനിമാലോകത്തെ തന്നെ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. കൃഷ്ണകുമാറിന്റെ മൂത്തമകള്‍ അഹാന മലയാള സിനിമയില്‍ തിരക്കേറിയ നടിയായി മാറുകയാണ്. ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. അംഗങ്ങള്‍ കൂടുതലുണ്ടെങ്കിലും ഏറ്റവും സന്തോഷമുള്ള കുടുംബം കൂടിയാണ് ഇവരുടെത്. അഹാനയ്ക്കും ഹന്‍സികയ്ക്കും പിന്നാലെ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ ഇഷാനിയും സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാലിപ്പോള്‍ താന്‍ അഭിനയത്തില്‍ മാത്രമല്ല പാട്ടിലും താന്‍ മിടുക്കിയാണെന്ന് എന്ന് അഹാന തെളിയിച്ചിരുന്നു. എവിടെ പോകുമ്പോഴും അഹാനയ്‌ക്കൊപ്പം അമ്മയും ഉണ്ടാകാറുണ്ട്. ഇപ്പോള്‍ തന്റെ യാത്രകള്‍ക്കിടെയിലെ വീഡിയോകളും ചിത്രങ്ങളും താരം പങ്കുവച്ചിരിക്കയാണ്. രാത്രിയില്‍ ചെന്നൈയിലെ ബീച്ചില്‍ മനോഹരമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്. ഒപ്പം അഹാന മനോഹരമായി പാടുന്നതിന്റെ വീഡിയോ താരത്തിന്റെ അമ്മയും പങ്കുവച്ചിട്ടുണ്ട്. മുന്‍പ് എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിലെ നീ ഹിമമഴയായ് വരൂ എന്ന ഗാനം പാടിയതിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു.

Read more topics: # ahana krishna kumar,# dance
ahana krishna kumar dance

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES