മധ്യപ്രദേശ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സന്ദര്‍ശിച്ച് ആദിപുരുഷ് നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ 

Malayalilife
topbanner
മധ്യപ്രദേശ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സന്ദര്‍ശിച്ച് ആദിപുരുഷ് നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ 

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ഭൂഷണ്‍ കുമാറും ഗാന രചയിതാവ് മനോജ് മുണ്ടാഷിറും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി,ആഭ്യന്തര വകുപ്പ് മന്ത്രി നാരോട്ടം മിശ്രയുമായി കൂടിക്കാഴ്ച നടത്തി. ഭൂഷണ്‍ കുമാറിന്റെ ഏറ്റവും പുതിയ നിര്‍മ്മാണ സംരംഭമായ ആദിപുരുഷ് റിലീസിന് ഒരുങ്ങവെയാണ് ശിവരാജ് സിങ് ചൗഹാനെ സന്ദര്‍ശിച്ചത്. ശിവരാജ് സിങ് ചൗഹാനൊപ്പമുള്ള ഭൂഷണ്‍ കുമാറിന്റെയും മനോജ് മുണ്ടാഷിന്റെയും ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് ശിവരാജ് സിങ് ചൗഹാന്‍ ആദിപുരുഷിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

ആദിപുരുഷിന്റെ റിലീസിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം 2023 ജൂണ്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയുമാണ് വേഷമിടുന്നത്. ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍  രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. 2023-ല്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.

ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവന്‍ ഗൗഡ ,    സംഗീത സംവിധാനം - രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുല്‍.  പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

 ആദിപുരുഷിന്റെ റിലീസിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം 2023 ജൂണ്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയുമാണ് വേഷമിടുന്നത്. ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍  രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. 2023-ല്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.

Read more topics: # ആദിപുരുഷ്.
adhipurush producer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES