പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ചിത്രത്തിലെ 'ജയ് ശ്രീറാം' എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാനത്തില്‍ രാമനായി പ്രഭാസിന്റെ കണ്ടതോടെ പ്രഭാസിന്റെ ആരാധകര്‍ ഒന്നടങ്കം ആഹ്ലാദത്തിലാണ്.
'പ്രഭാസ് ആരാധകനായതില്‍ അഭിമാനിക്കുന്നു' എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്‍ എഴുതിയത്, മറ്റൊരാള്‍ എഴുത്തിയത് ഇപ്രകാരമായിരുന്നു, 'പ്രഭാസ് നമ്മുടെ ചരിത്രത്തെ നമ്മുടെ സംസ്‌കാരത്തെ ആഗോളതലത്തിലേക്ക് കൊണ്ടുപോകുന്നു'
'പ്രഭാസിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല' എന്നാണ് മറ്റൊരാളുടെ കമന്റ്.
'ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം, പോസിറ്റീവ് എനര്‍ജിയുടെ അളവ്, പ്രഭാസ് രാമനെ പോലെയാണ്'
'1:40 പ്രഭാസ് അണ്ണന്റെ നടത്തത്തിന്റെ ആ സ്ലോ മോഷന്‍ ഷോട്ട് രോമാഞ്ചം തരുന്നു.' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്ന കമെന്റുകള്‍.
ജൂണ്‍ 16-ന് ആദിപുരുഷ് ആഗോളതലത്തില്‍ റിലീസ് ചെയ്യും. നിലവില്‍, ആദിപുരുഷിനു പുറമെ, സലാര്‍, പ്രൊജക്റ്റ് കെ, തുടങ്ങിയ ചിത്രങ്ങളാണ് പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.