മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം കൂടെ എന്ന ചിത്രത്തിന് ശേഷം ഭര്‍ത്താവും നടനുമായ ഫഹദിന്റെ നായികയായി ട്രാന്‍സ് എന്ന ചിത്രത്തിലൂടെ വീണ്ടുമെത്താനൊരുങ്ങുകയാണ്. നടനും സുഹൃത്തുമായ ദുല്‍ഖറിന്റെ ഭാര്യ അമാലുമായി നസ്രിയ അടുത്ത സൗഹൃദത്തിലാണ്. പലപ്പോഴും അഭിമുഖങ്ങളിലായി നസ്രിയയും ദുല്‍ഖറും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം കുടുംബാംഗങ്ങള്‍ തമ്മിലും നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ നസ്രിയയുടെയും ഫഹദിന്റെയും വീടിന് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതും അമാലായിരുന്നു. അമാലിനെ നസ്രിയ വിളിക്കുന്നത് അമ്മു എന്നാണ്. ദുല്‍ഖറും അമാലും നസ്രിയയെ സ്നേഹപൂര്‍വ്വം വിളിക്കുന്നത് കുഞ്ഞി എന്നാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവയാണ് നസ്രിയ. ഫഹദിനൊപ്പമുളള ചിത്രങ്ങളും കുടപംബത്തോടൊപ്പമുളള ചിത്രങ്ങളും താരം പങ്കുവയക്കാറുണ്ട്. താരത്തിന്റെ അടുത്ത സുഹൃത്താണ് ദുല്‍ഖറിന്റെ ഭാര്യ അമാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവം അ്ല്ലാത്ത അമാലിന്റെ ചിത്രങ്ങള്‍ ദുല്‍ഖറോ നസ്രിയയോ പങ്കുവയ്ക്കുമ്പോള്‍ മാത്രമാണ് ആരാധകര്‍ കാണാറുളളത്. തങ്ങളുടെ വിവിധ പോസിലുളള ചിത്രങ്ങളാണ് നസ്രിയ പലപ്പോഴും പങ്കുവയ്ക്കാറുളളത്. നസ്രിയയ്‌ക്കൊപ്പം പുറത്തു നിന്നുളള ചിത്രങ്ങളാണ് താരം പങ്കുവയ്ച്ചിട്ടുളത്. ചിത്രം കണ്ട് ഇതാരാണെന്നും നസ്രിയയുടെ സഹോദരി ആണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നസ്രിയയും അമാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇടക്കിടെ ഇരുവരും പങ്കുവെക്കാറുമുണ്ട്. റെസ്റ്ററന്റില്‍ വെയ്റ്റ് ചെയ്യുന്നുവെന്ന് തോന്നിക്കും പോലുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.