Latest News

അമ്മയുടെ അവസ്ഥ മോശമായി വന്നപ്പോള്‍ മനോനില തെറ്റി ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയെ വേദനിപ്പിക്കേണ്ടി വന്നു; തന്റെ വീട്ടില്‍ വളര്‍ത്തുന്ന 14 പട്ടികള്‍ക്കുള്ള വില പോലും തനിക്കും അമ്മക്കും ലഭിച്ചില്ല; ഭര്‍ത്താവിന് പണമയിരുന്നു എല്ലാം; അമ്മയെ ഉപദ്രവിക്കുന്ന നടി ലൗലിയുടെ വീഡിയോ പ്രചരിച്ചതോടെ താന്‍ സ്വന്തം വീട്ടില്‍ നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞ് താരം വീണ്ടും രംഗത്ത്

Malayalilife
അമ്മയുടെ അവസ്ഥ മോശമായി വന്നപ്പോള്‍ മനോനില തെറ്റി ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയെ വേദനിപ്പിക്കേണ്ടി വന്നു; തന്റെ വീട്ടില്‍ വളര്‍ത്തുന്ന 14 പട്ടികള്‍ക്കുള്ള വില പോലും തനിക്കും അമ്മക്കും ലഭിച്ചില്ല; ഭര്‍ത്താവിന് പണമയിരുന്നു എല്ലാം; അമ്മയെ ഉപദ്രവിക്കുന്ന നടി ലൗലിയുടെ വീഡിയോ പ്രചരിച്ചതോടെ താന്‍ സ്വന്തം വീട്ടില്‍ നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞ് താരം വീണ്ടും രംഗത്ത്

നിരവധി മലയാള സിനിമകളില്‍ സഹനടി റോളില്‍ തിളങ്ങിയിട്ടുള്ള ലൗലി ബാബു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്.മക്കളും ഭര്‍ത്താവും ആവശ്യപ്പെട്ടിട്ടും 96 വയസ്സുള്ള അമ്മയെ ഉപേക്ഷിക്കാതെ അവരെ ശുശ്രൂഷിക്കാന്‍ നടി ലൗലി ബബു പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയത് സമീപകാലത്തു വലിയ വാര്‍ത്തയായിരുന്നു. അമ്മയെ സ്‌നേഹപൂര്‍വം പരിചരിക്കുനന് ലൗലിയടെ വീഡിയോയും എത്തിയിരുന്നു. 

പിന്നാലെ നടന്‍ കൊല്ലം തുളസി അടുത്തിടെ പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ ഭര്‍ത്താവും മക്കളും നിര്‍ബന്ധിച്ചിട്ടും അമ്മയെ ഉപേക്ഷിക്കാതെ സംരക്ഷിക്കുന്ന ലൗലിയെ കുറിച്ച് വാചാലനായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വയോധികയായ അമ്മയെ ശകാരിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ലൗലി ബാബുവിന്റെ ഒരു പഴയ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയായിരുന്നു. ഇതോടെ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരിത കഥ പങ്ക് വച്ച് ലൗലി വീണ്ടും എത്തിയിരിക്കുകയാണ്.ഗാന്ധിഭവന്റെ വൈസ് ചെയര്‍മാന്‍ അമല്‍ പങ്കുവച്ച വിഡിയോയിലാണ് ലൗലി ബാബു തന്റെ ദുരിത ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ വീട്ടിലെ 14 നായകള്‍ക്കുള്ള പരി?ഗണന പോലും തനിക്കും അമ്മയ്ക്കും വീട്ടില്‍ ഇല്ലായിരുന്നുവെന്ന് നടി ലൗലി ബാബു വീഡിയോയില്‍ പറയുന്നത്.
അമ്മയുടെ അവസ്ഥ കൂടുതല്‍ മോശമായി വന്നപ്പോള്‍ മനോനില തെറ്റി ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയെപ്പോലും തനിക്ക് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും ലൗലി ബാബു വിഡിയോയില്‍ പറയുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ലൗലി അമ്മയേയും കൊണ്ട് ?ഗാന്ധിഭവനില്‍ അഭയം തേടുന്നത്

നടിയുടെ വാക്കുകള്‍ ഇങ്ങനെ: 'എന്റെ വീട്ടില്‍ 14 പട്ടിയുണ്ട് സാറേ. ഈ 14 പട്ടിക്കുള്ള പരി?ഗണന പോലും എനിക്കും എന്റെ അമ്മയ്ക്കും എന്റെ വീട്ടില്‍ ഇല്ലായിരുന്നു. ഞാനൊരു വേലക്കാരി മാത്രമായിരുന്നു. വീട്ടു ചെലവ്, എന്റെ ചെലവ് ഇതിനിടയ്ക്ക് കാന്‍സര്‍ വന്നപ്പോഴുള്ള ചികിത്സ, മക്കളുടെ പഠിത്തം. എന്റെ ഭര്‍ത്താവ് എപ്പോഴും പറയും പണമാണ് എന്റെ ദൈവമെന്ന്, പണമില്ലെങ്കില്‍ ഒന്നുമില്ലെന്ന്.

പണമായിരുന്നു അദ്ദേഹത്തിന്റെ ദൈവം, ബന്ധങ്ങള്‍ അല്ല. ഒരു ദിവസം ഞാന്‍ 10 ദിവസം കഴിഞ്ഞേ വരത്തുള്ളൂ എന്ന് പറഞ്ഞു. ഞാന്‍ തിരിച്ചുവരുമ്പോള്‍ അമ്മ ഛര്‍ദ്ദിച്ചു കിടന്ന ആ ഛര്‍ദ്ദില്‍ വരെ അവിടെ കിടപ്പുണ്ട്, പത്ത് ദിവസം. പിന്നെ ഞാന്‍ ഒരു ദിവസം ചെല്ലുമ്പോള്‍ ഡയപ്പര്‍ മാറാതെ നാറ്റം വച്ച് എന്റെ അമ്മ കട്ടിലില്‍ കുത്തിയിരിക്കുന്നു'.- ലൗലി പറഞ്ഞു.

അമ്മയുടെ അവസ്ഥ കൂടുതല്‍ മോശമായി വന്നപ്പോള്‍ മനോനില തെറ്റി ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയെപ്പോലും തനിക്ക് വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. 'ടോര്‍ച്ചറിങ്ങും ഹറാസ്‌മെന്റും ഭയങ്കരമാണ്. ഞാന്‍ മരിക്കാമെന്നാണ് ആദ്യം ആ?ഗ്രഹിച്ചത്. പിന്നെ ഞാന്‍ ഓര്‍ത്തു, ഞാന്‍ മരിച്ചാല്‍ എന്റെ അമ്മ കിടന്നാല്‍ ഇതിനേക്കാള്‍ ഭയങ്കര മോശമായിരിക്കുമെന്ന്.

അപ്പോള്‍ രണ്ട് പേരും കൂടി അങ്ങ് തീര്‍ന്നേക്കാം എന്ന് കരുതി. പിറ്റേദിവസം അമ്മയ്ക്ക് മരുന്ന് വാങ്ങിക്കാന്‍ ഡോക്ടറുടെ അടുത്ത് ചെന്നപ്പോഴാണ് പറഞ്ഞത്. ചേച്ചി ഇതൊന്നും വേണ്ട, അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ അമ്മയെ ഉപദ്രവിച്ചു. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. മന:പൂര്‍വം അല്ലല്ലോ, ചേച്ചിയുടെ മാനസികനില അങ്ങനെ ആയതു കൊണ്ടല്ലേ.

ഒന്നുകില്‍ ചേച്ചി എങ്ങോട്ടെങ്കിലും മാറണം അമ്മയെയും കൊണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഇവിടെ വന്നത്. സത്യത്തില്‍ ?ഗാന്ധിഭവന്‍ ഇല്ലായിരുന്നെങ്കില്‍ വല്ല റെയില്‍വേ സ്റ്റേഷനിലോ അല്ലേല്‍ വല്ല കുളത്തിലോ ഞങ്ങള്‍ ചാടി മരിച്ചു പോയേനെ. മക്കള്‍ ഇന്നും എന്നും എനിക്ക് ജീവന്‍ തന്നെയാണ്

കര്‍ത്താവേ അവര്‍ക്കറിയാം അവരിപ്പോള്‍ ചെയ്തു പോകുന്നതാ. അവരോട് ക്ഷമിക്കണേ, നീ കണക്കിടരുത്. എന്റെ മക്കളോട് എനിക്കൊരു വൈരാ?ഗ്യവുമില്ല. എന്റെ അനുഭവങ്ങളോ എന്റെ അമ്മയുടെ അനുഭവങ്ങളോ അവര്‍ക്ക് ഉണ്ടാകരുത് ഭാവിയില്‍.- ലൗലി പറയുന്നു.

 

Read more topics: # ലൗലി ബാബു
actress lovely babu about recent vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES