Latest News

ഇതിനെ കൊണ്ടുപോയി വല്ല ഓച്ചിറയിലോ ഗുരുവായൂരിലോ കളയണം; സ്വന്തം അമ്മയെ വീട്ടിലുള്ളവര്‍ കൈയ്യൊഴിഞ്ഞതോടെ  അമ്മക്കൊപ്പം കലാജീവിതം ഉപേക്ഷിച്ച് ഗാന്ധിഭവനിലേക്ക്;നടി ലൗലി ബാബു നെഞ്ചുപൊട്ടി പങ്ക് വച്ചത്

Malayalilife
ഇതിനെ കൊണ്ടുപോയി വല്ല ഓച്ചിറയിലോ ഗുരുവായൂരിലോ കളയണം; സ്വന്തം അമ്മയെ വീട്ടിലുള്ളവര്‍ കൈയ്യൊഴിഞ്ഞതോടെ  അമ്മക്കൊപ്പം കലാജീവിതം ഉപേക്ഷിച്ച് ഗാന്ധിഭവനിലേക്ക്;നടി ലൗലി ബാബു നെഞ്ചുപൊട്ടി പങ്ക് വച്ചത്

ആരോഗ്യവും സമ്പത്തും ഉള്ളപ്പോള്‍ സ്നേഹിക്കാനും സഹായം പറ്റാനുമെല്ലാം എല്ലാവരും കൂടെക്കാണും. എന്നാല്‍ വയസായാല്‍ സ്വന്തം മക്കള്‍ പോലും തിരിഞ്ഞുനോക്കില്ല. എന്നാല്‍ ഭര്‍ത്താവും മക്കളും എല്ലാം കൂടെയുണ്ടായിട്ടും സ്വന്തം അമ്മയെ പൊന്നുപോലെ നോക്കിയതിന്റെയും സ്നേഹിച്ചതിന്റേയും പേരില്‍ സ്വന്തം വീട് വിട്ട് നടി ലൗലി ബാബുവിന് റോഡിലേക്ക് ഇറങ്ങേണ്ടി വന്നു. പ്രായമായ അമ്മയെ സ്നേഹിക്കാനും പരിചരിക്കാനും പാടില്ലെന്നും ഒരു പാഴ് വസ്തു പോലെ എവിടെയെങ്കിലും കൊണ്ടുപോയി അമ്മയെ കളയണമെന്നുമായിരുന്നു ഭര്‍ത്താവും മക്കളും ഒരുപോലെ പറഞ്ഞത്. 

ലൗലി ഷൂട്ടിംഗിനായി പോയിരുന്ന കാലത്ത് ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടതെല്ലാം ഒരുക്കി നല്‍കുകയും മക്കളെ സ്‌കൂളില്‍ വിടുകയും ആഹാരം നല്‍കുകയും സ്നേഹിക്കുകയും എല്ലാം ചെയ്തിരുന്നത് ഈ അമ്മയായിരുന്നു. എന്നാല്‍ പ്രായമേറെയായി അമ്മ കിടപ്പിലായപ്പോള്‍ നോക്കാന്‍ ആളില്ലാതെയായി. ആ അമ്മയ്ക്ക് പോകാന്‍ മറ്റൊരിടം പോലുമില്ല. ലൗലി ഏകമകളാണ്.

ലൗലിയ്ക്ക് വേണ്ടിയായിരുന്നു ആ അമ്മ ജീവിച്ചതും അധ്വാനിച്ചതുമെല്ലാം. ലൗലി സിനിമകളിലും സീരിയലുകളിലുമെല്ലാം ധൈര്യത്തോടെ അഭിനയിക്കാന്‍ പോയത് വീട്ടില്‍ അമ്മയുണ്ടല്ലോ, മക്കള്‍ക്കും ഭര്‍ത്താവിനും ഭക്ഷണം വച്ചുണ്ടാക്കാനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനുമെല്ലാം അവരുണ്ടല്ലോ എന്ന ധൈര്യമായിരുന്നു. എന്നാല്‍ അമ്മയെ നോക്കാന്‍ ഭര്‍ത്താവും മക്കളും തയ്യാറായില്ല, അഭിനയം വിട്ട് അമ്മയെ പരിചരിക്കാന്‍ ലൗലി നിന്നതോടെ വരുമാനവും മുടങ്ങിതുടങ്ങിയപ്പോഴാണ് ഭര്‍ത്താവിനും മക്കള്‍ക്കും മുറുമുറുപ്പ് തുടങ്ങിയത്. 

ഒടുക്കം ഇതിനെ വല്ല ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കള എന്നായിരുന്നു ഭര്‍ത്താവും മക്കളും ആവശ്യപ്പെട്ടത്. അതുചിന്തിക്കാന്‍ പോലും സാധിക്കാതിരുന്ന ലൗലി പൊട്ടിക്കരഞ്ഞുകൊണ്ടാണ് കിടപ്പിലായ അമ്മയേയും കൊണ്ട് ആ വീടുവിട്ടിറങ്ങിയത്.

നമുക്ക് ഇവിടെ നിന്ന് പോയാലോ അമ്മേയെന്ന് ലൗലി അമ്മയോടു ചോദിച്ചപ്പോള്‍ നീയുണ്ടെങ്കില്‍ ഞാന്‍ എവിടേക്കും വരും എന്ന മറുപടിയായിരുന്നു ആ അമ്മ നല്‍കിയത്. അങ്ങനെ അമ്മയെ എവിടേയും ഏല്‍പ്പിച്ചു പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആ അമ്മയേയും കൊണ്ട് ലൗലി അഭയം തേടിയെത്തിയത് പത്തനാപുരത്തെ ഗാന്ധിഭവനിലാണ്. 92 വയസുകാരിയാണ് അമ്മ ഇപ്പോള്‍. പൂര്‍ണമായും കിടപ്പിലായ അമ്മയ്ക്കൊപ്പം ലൗലിയും ഇപ്പോള്‍ ഗാന്ധി ഭവനിലാണ്. ഇടയ്ക്ക് മക്കളെ കാണണമെന്ന് പറഞ്ഞു ലൗലി വിളിച്ചപ്പോള്‍ അവര്‍ പേരക്കുട്ടികളേയും കൊണ്ട് വന്നു. എന്നാല്‍ അവര്‍ ലൗലിയേയും അമ്മയേയും കാണുക പോലും ചെയ്യാതെ തിരിച്ചു പോവുകയാണ് ചെയ്തത്. ഇപ്പോള്‍ അമ്മയ്ക്ക് തുണയായി ലൗലിയുണ്ട്. എന്നാല്‍ ഇനി വാര്‍ധക്യ കാലത്ത് തനിക്കിനി ആരുണ്ടാകുമെന്ന ലൗലിയുടെ ചോദ്യത്തിന് ഗാന്ധിഭവന്‍ തന്നെയാണ് ഏക ഉത്തരമായി മുന്നില്‍ നില്‍ക്കുന്നത്. ആ ഒരു പ്രതീക്ഷയാണ് ലൗലിയ്ക്കുമുള്ളത്.

സിനിമ -സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരി ആയ നടി ആയിരുന്നു ഒരുകാലത്ത് ലൗലി. ഗിഫ്റ്റ് ഓഫ് ഗോഡ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ലൗലി തിലകന് ഒപ്പവും അഭിയിച്ചിട്ടുണ്ട്. ബ്ലെസിയുടെ തന്മാത്ര, പ്രണയം, പുതിയ മുഖത്തില്‍ മീരാനന്ദന്റെ അമ്മ വേഷം, ദിലീപിന്റെ കൂടെ മേരിക്ക് ഉണ്ടൊരു കുഞ്ഞാട്, മമ്മൂട്ടിയുടെ ഒപ്പം വെനീസിലെ വ്യാപാരി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ചെയ്തു. ജീവിതത്തില്‍ മക്കള്‍ക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും ഒരുപാടു കഷ്ടപ്പാട് അനുഭവിച്ച ആളാണ് ലവ്‌ലി ആന്റി.... വര്‍ഷങ്ങള്‍ ആയി അടുത്തറിയുന്ന ഒരാള്‍ എന്ന നിലയില്‍ ഇതൊക്കെ കാണുമ്പോള്‍ വല്ലാത്ത വേദനയാണ്.. എത്രയോ വര്‍ഷം ഉറക്കം കളഞ്ഞു നാടകം അഭിനയിച്ചു മക്കളെ വളര്‍ത്തി.. കെട്ടിയോനേം നോക്കി അവസാനം ഇങ്ങനെയും-എന്നാണ് ലൗലിയെ അടുത്തറിയുന്ന സീമ ജി നായര്‍ പങ്കുവച്ചത്.

Read more topics: # ലൗലി ബാബു
actress Lovely Babu life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES