വര്‍ഷങ്ങളായി അമ്മയായും നായകന്റെ പെങ്ങളായും ചേച്ചിയായും നായികയായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിമാരിലൊരാളാണ് ലെന. സുരാജ് നായകനായെത്തിയ എന്നാലും ന്റെ അളിയാ എന്ന ചിത്രമാണ് ലെനയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. കൈ നിറയെ മനോഹരമായ കഥാപാത്രങ്ങളുമായി തിരക്കുകളിലാണിപ്പോള്‍ മലയാളികളുടെ പ്രിയ നായിക
രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നായിക സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജയരാജിന്റെ സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം. സിനിമയില്‍ എത്തിയതിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ് ലെന പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
25 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഞാന്‍ സിനിമയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചത്. സ്‌നേഹം എന്ന സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്തതിന് സംവിധായകന്‍ ജയരാജിനോട് നന്ദിയുണ്ട്. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദി, സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ ലെന പറയുന്നു.
25 വര്‍ഷങ്ങള്‍ക്കിടയില്‍ നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളില്‍ ഇതിനകം ലൈന അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ട്രാഫിക്എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് സ്‌നേഹ വീട്ഈ അടുത്ത കാലത്ത്‌സ്പിരിറ്റ് എന്ന് നിന്റെ മൊയ്തീന്‍അതിരന്‍ തുടങ്ങിയ ചിത്രങ്ങള്‍ ലെനയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
ആടുജീവിതം, വനിത, ആര്‍ട്ടിക്കിള്‍ 21 തുടങ്ങി ഒട്ടേറെ സിനിമകള്‍ ലെനയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലെന അഭിനയിക്കുന്നുണ്ട്. ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ റഹിം ഖാദര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വനിത.സിനിമയ്ക്ക് അപ്പുറം ബിസിനസുകാരി കൂടിയാണ് ലെന ഇന്ന്. ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനം കൂടി നടത്തുന്നുണ്ട് ലെന ഇന്ന്.