Latest News

മാതാപിതാക്കള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്; കണ്ണൂരില്‍ പുതിയ വീട് സഫലമാക്കിയ സന്തോഷം അര്‍ച്ചന കവി പങ്ക് വച്ചതിങ്ങനെ

Malayalilife
 മാതാപിതാക്കള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്; കണ്ണൂരില്‍ പുതിയ വീട് സഫലമാക്കിയ സന്തോഷം അര്‍ച്ചന കവി പങ്ക് വച്ചതിങ്ങനെ

പുതിയ വീടിന്റെ സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി. നാട്ടില്‍ വിശ്രമജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കായിട്ടാണ് വീട് നിര്‍മിച്ചതെന്ന് അര്‍ച്ചന കവി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചല്‍ നടന്നത്. വീടുനിര്‍മാണത്തിന് എത്തിയ അതിഥി തൊഴിലാളികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. 

വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകള്‍,' അര്‍ച്ചന കവി കുറിച്ചു. 

വീടുപണിക്കെത്തിയ അതിഥി തൊഴിലാളികള്‍ക്കൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന താരത്തെ ചിത്രങ്ങളില്‍ കാണാം. ഗൃഹപ്രവേശനത്തിന് കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളാണ് ഒരുക്കിയത്. കസിന്‍സ് എല്ലാവരും ചേര്‍ന്നാണ് കുരുത്തോല അലങ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

കേരളശൈലിയിലുള്ള വീടാണ് അര്‍ച്ചന മാതാപിതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദീര്‍ഘകാലമായി അര്‍ച്ചനയും കുടുംബവും ഡല്‍ഹിയിലാണ് താമസം. ഔദ്യോഗികജീവിതത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് സ്വസ്ഥമായുള്ള വിശ്രമജീവിതം നയിക്കാനായി കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് അര്‍ച്ചനയുടെ കുടുംബമെന്ന സൂചനയാണ് താരത്തിന്റെ പോസ്റ്റ് നല്‍കുന്നത്. 

''വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകള്‍'' എന്ന കുറിപ്പോടെയാണ് അര്‍ച്ചന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

അതേസമയം, സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന അര്‍ച്ചന ടൊവിനോ ചിത്രം ഐഡന്റിറ്റിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് അര്‍ച്ചന. നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് അര്‍ച്ചന മലയാള സിനിമയിലെത്തുന്നത്.

archana kavi kannur new home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES