സിനിമാ ലോകത്തിനൊപ്പം ഫാഷന്‍ ലൊകത്തും ഒരെ പോലെ തിളങ്ങുന്ന പ്രിയ നടനാണ് മമ്മൂട്ടി.എഴുപത് വയസ്സ് കഴിഞ്ഞ മമ്മൂട്ടി ഫാഷന്റെയും ട്രെന്റിന്റേയും കാര്യത്തില്‍ യുവനടന്മാരെക്കാളും മുന്നിലാണ്. മമ്മൂക്ക ധരിക്കുന്ന ഡ്രസുകള്‍ ട്രെന്റായി മാറാറുമുണ്ട്. ഇപ്പോള്‍ മമ്മൂട്ടിക്ക് ഷര്‍ട്ട് സമ്മാനിച്ചിരിക്കുകയാണ് നടന്‍ കുഞ്ചന്റെ മകളും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ സ്വാതി കുഞ്ചന്‍.
വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാന്റിന്റെ ഷര്‍ട്ടാണ് സ്വാതി മമ്മൂട്ടിക്ക് സമ്മാനിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.സ്വാതി മമ്മൂക്കായുടെ വീട്ടിലെത്തിയാണ് പ്രത്യേകം ഡിസൈന്‍ ചെയ്ത ചുവന്ന ഷര്‍ട്ട് സ്വാതി സമ്മാനമായി നല്‍കിയത്. ചിത്രങ്ങള്‍ വൈറ്റ് മുസ്താഷിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. .
നടന്‍ കുഞ്ചനും മമ്മൂട്ടിയ അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്. വര്‍ഷങ്ങളോളം മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീടിന്റെ അയല്‍ക്കാരനായിരുന്നു കുഞ്ചന്‍. മമ്മൂട്ടിയുമായുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള ആത്മബന്ധത്തെ കുറിച്ചും പല അവസരങ്ങളിലും കുഞ്ചന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
അടുത്തിടെയായിരുന്നു കുഞ്ചന്റെ മകളും ഫാഷന്‍ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹം. സ്വാതിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി എത്തിയതും കുടുംബസമേതമായിരുന്നു. കുഞ്ചന്‍, ശോഭ ദമ്പതികളുടെ ഇളയ മകളാണ് സ്വാതി.
താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ തന്റേതായ ഇടം നേടിയെടുത്ത വ്യക്തിത്വമാണ് സ്വാതിയുടേത്. ഫെമിനയിലെ ഹെഡ് സ്‌റ്റൈലിസ്റ്റ് അക്ഷിത സിംഗിന് കീഴിലായിരുന്നു സ്വാതി ആദ്യം ജോലി നോക്കിയത്. പിന്നീട് ഹെഡ് സ്‌റ്റൈലിസ്റ്റ് ആയി. ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ആണ്.
നിത അംബാനിയുടെ ഹര്‍ സര്‍ക്കിള്‍, ഫെമിന എന്നിവയിലും പ്രവര്‍ത്തനപരിചയമുണ്ട് സ്വാതിക്ക്. ഏറെ തിരക്കുള്ള ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഫാഷന്‍ സ്‌റ്റൈലിസ്റ്റ് കൂടിയാണ് സ്വാതി ഇന്ന്. നാഷണല്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ കമ്യൂണിക്കേഷനില്‍ ബിരുദം സ്വന്തമാക്കി ഫെമിനയിലായിരുന്നു ഇന്റേണ്‍ഷിപ്പ് ചെയ്ത ശേഷം ദുബായിയില്‍ മനീഷ് മ
ല്‍ഹോത്രയ്ക്കൊപ്പം വില്ല 88-ല്‍ പ്രവര്‍ത്തിച്ചു. രണ്ട് വര്‍ഷത്തോളം ദുബായില്‍ ഫാഷന്‍ ഷോകളില്‍ പ്രവര്‍ത്തിച്ചുപിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തി ഫെമിനയില്‍ ഫാഷന്‍ സ്‌റ്റൈലിസ്റ്റായി തുടക്കം കുറിച്ചു.
ഹെഡ് സ്‌റ്റൈലിസ്റ്റായതോടെ മാസികയുടെ മുഖചിത്രങ്ങള്‍ക്കുള്ള മോഡ
ഡലുകളെ ഒരുക്കി. നിത അംബാനി, ദീപിക പദുക്കോണ്‍, അദിതി റാവു ഹൈദരി, സൂസെയ്ന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.അഭിനന്ദ് ബസന്തിനെയാണ് സ്വാതി വിവാഹം ചെയ്തിരിക്കുന്നത്.
കുഞ്ചന്റേയും ശോഭയുടേയും ഇളയ മകളാണ് സ്വാതി. ശ്വേതയാണ് മറ്റൊരു മകള്‍. ഹെയര്‍ ആന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ശ്വേത.