Latest News

വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും; ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം; ഗീതു മോഹന്‍ദാസ്

Malayalilife
വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും; ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം; ഗീതു മോഹന്‍ദാസ്

താര സംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ പാര്‍വതി തിരുവോത്ത്, രേവതി, പത്മപ്രിയ തുടങ്ങിയവരെ പിന്തുണച്ച് സംവിധായികയും നടിയുമായി ഗീതു മോഹന്‍ദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും കരുത്തും ആശംസിക്കുന്നുവെന്ന് ഗീത കുറിപ്പില്‍ പറയുന്നു. ഇന്ന് തങ്ങള്‍ നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെടണമെന്നില്ലെന്നും വരും തലമുറ ഈ നിലപാട് ഏറ്റെടുക്കുമെന്നും ഗീതു പറഞ്ഞു.നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നതെന്നും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാമെന്നും തന്റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട പാര്‍വ്വതി, രേവതിച്ചേച്ചി , പത്മപ്രിയ

നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം.

geethu mohandas facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക