Latest News

വീട്ടില്‍ കുഴഞ്ഞുവീണു; ബോളിവുഡ് നടന്‍ ഗോവിന്ദ ആശുപത്രിയില്‍; മുംബൈയിലെ ആശുപത്രിയില്‍ നടന് പരിശോധനകള്‍ക്ക് വിധേയമാക്കിയതായി സുഹൃത്ത്

Malayalilife
 വീട്ടില്‍ കുഴഞ്ഞുവീണു; ബോളിവുഡ് നടന്‍ ഗോവിന്ദ ആശുപത്രിയില്‍; മുംബൈയിലെ ആശുപത്രിയില്‍ നടന് പരിശോധനകള്‍ക്ക് വിധേയമാക്കിയതായി സുഹൃത്ത്

ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയില്‍. വീട്ടില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജുഹുവിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നടന്‍. ഗോവിന്ദയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗോവിന്ദയ്ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിന്‍ഡാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുട്ടെണ്ടെന്നും അതിന്റെ റിപ്പോറട്ടുകള്‍ക്കായി കുടുംബം കാത്തിരിക്കുകയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലൈസന്‍സുളള റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്.

Read more topics: # ഗോവിന്ദ
actor govinda hospitalized

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES