ഒളിമ്പ്യന്‍ അന്തോണി ആദമെന്ന മോഹന്‍ലാല്‍ ചിത്രത്തിലെ വികൃതിപയ്യന്‍ ടോണി ഐസക്കായി എത്തി മലയാളത്തില്‍ ചെറുതും വലുതമായ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് നടന്‍ അരുണ്‍ എ കുമാര്‍. പ്രിയമെന്ന സിനിമയിലും മികച്ച അഭിനയമാണ് അരുണ്‍ കാഴ്ചവച്ചത്. വലുതായ ശേഷവും ചെറിയ വേഷങ്ങളില്‍ അരുണ്‍ സിനിമയില്‍ തന്നെയുണ്ടായിരുന്നു. അഡാര്‍ ലൗ എന്ന ചിത്രത്തില്‍ അഭിനയിച്ച താരത്തെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക റിലീസിനൊരുങ്ങുകയാണ്. ഇപ്പോള്‍ തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നടന്‍ മനസ് തുറന്നിരിക്കയാണ്.
ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ റോളര്‍ സ്‌കേറ്റിങ്ങ് നടത്തിയാണ് മലയാള സിനിമയിലേക്ക് അരുണ്‍ മാസ് എന്‍ട്രി നടത്തിയത്. പിന്നീടും സിനിമയില്‍ സജീവമായിരുന്ന താരം കഴിഞ്ഞ ഏപ്രിലിലായിരുന്നു ഡോ പാര്‍വ്വതിയെ താലിചാര്‍ത്തി സ്വന്തമാക്കിയത്. ബാലതാരമായി എത്തി ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയെങ്കിലും അരുണിന് ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ലഭിച്ചിരുന്നില്ല. ഈ വര്‍ഷം ആദ്യം ഇറങ്ങിയ അഡാര്‍ ലൗവില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അരുണിന് പറഞ്ഞ് വച്ചതെങ്കിലും അഡാര്‍ ലൗവിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ തിരക്കഥയില്‍ മാറ്റം വരുത്തിയപ്പോള്‍ അരുണിന്റെ കഥാപാത്രം ചുരുങ്ങിപ്പോയി. അതില്‍ അരുണിന് ഒരുപാട് വിഷമം ഉണ്ടായിരുന്നു. എന്നാല്‍ ഒമര്‍ ലുലു അരുണിന് തന്റെ പുതിയ ചിത്രമായ ധമാക്കയില്‍ നായകവേഷമാണ് കരുതി വച്ചത്. ധമാക്കയില്‍ അരുണിന് നായികയായി നിക്കി ഗല്‍റാണിയും എത്തി. ഡിസംബര്‍ 20നാണ് ചിത്രം തീയറ്ററുകളിലെത്തുക.
ഇപ്പോള്‍ ജെബി ജംഗ്ഷനില്‍ നിക്കി ഗല്‍റാണിക്കൊപ്പം എത്തിയപൊഴാണ് തന്റെ പ്രണയകഥ അരുണ്‍ വെളിപ്പെടുത്തിയത്. എട്ടുവര്‍ഷം പ്രണയിച്ചാണ് പാര്‍വ്വതിയെ സ്വന്തമാക്കിയതെന്നാണ് അരുണ്‍ വെളിപ്പെടുത്തിയത്. കുടുംബസുഹൃത്തായിരുന്ന പാര്‍വ്വതി
ഡോക്ടര്‍ കൂടിയാണ്. വീട്ടുകാരുടെ അനുഗ്രഹാശിസുകളോടെയാണ് കഴിഞ്ഞ വര്‍ഷം അരുണിന്റെ വിവാഹം തിരുവനന്തപുരത്ത് വച്ച് നടന്നത്. സിനിമാരംഗത്തെ പ്രമുഖരും വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.