ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അഭിരാമി.ഞങ്ങള്‍ സന്തുഷ്ടരാണ്, പത്രം എന്നീ സിനിമകളില്‍ അഭിരാമി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കമല്‍ ഹാസന്റെ നായികയായി തമിഴ് സിനിമയിലും എല്ലാം സജീവമായികുന്ന അഭിരാമി ഇടക്കാലത്ത് അഭിനയ ലോകത്ത് നിന്ന് ചെറിയ ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
2009 ല്‍ രാഹുല്‍ പവനനുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിരാമി ഇന്റസ്ട്രിയില്‍ നിന്നും മാറി നിന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം യുഎസ്സിലേക്ക് പോകുകയായിരുന്നു. ഇന്ന് ആ വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷങ്ങളായി. വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരമായ ഒരു ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭിരാമി. നിറയെ പൂക്കളുള്ള ഒരു ബൊക്കയും, പിന്നില്‍ ബ്ലര്‍ ആയ അഭിരാമിയുടെയും രാഹുലിന്റെയും ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്.
ഓരോ ദിവസവും നിനക്കൊപ്പം സെലിബ്രേറ്റ് ചെയ്യുന്നതിലും, ഒരുമിച്ച് വളരുന്നതിലും, മാതാപിതാക്കള്‍ എന്ന നിലയില്‍ ഒരുമിച്ച് ഓരോ കാര്യങ്ങള്‍ പഠിക്കുന്നതിലും ഇരുവരുടെയും വ്യക്തപരമായ സ്വകാര്യ വിജയങ്ങള്‍ പരസ്പരം ആസ്വദിക്കുന്നതിലും ഞാന്‍ എന്നും ഗ്രേറ്റ്ഫുള്‍ ആണ്. പതിനഞ്ചാം വയസ്സില്‍ പ്രണയത്തിലായ പയ്യന്‍ ഇന്നും എന്റെ കൈ പിടിച്ച് എനിക്കരികില്‍ നില്‍ക്കുമെന്ന് അന്നാരറിഞ്ഞു' എന്നാണ് െേഫൊട്ടോയ്ക്കൊപ്പം അഭിരാമി കുറിച്ചത്.
അഭിരാമിയ്ക്കും രാഹുലിനും ആശംസകളുമായി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. വിവാഹം കഴിഞ്ഞ് 14 വര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ലാത്ത അഭിരാമിയും രാഹുലും കഴിഞ്ഞ വര്‍ഷമാണ് ഒരു കുഞ്ഞിനെ ദത്ത് എടുത്തത്. 2023 ലെ മാതൃദിനത്തില്‍ മകള്‍ കല്‍കിയെ അഭിരാമി പരിചയപ്പെടുത്തി. ഇപ്പോള്‍ അവളാണ് അഭിരാമിയുടെ ലോകം. മാതൃത്വം ആസ്വദിക്കുന്നതിനെ കുറിച്ച് എല്ലാ അഭിമുഖത്തിലും അഭിരാമി വാചാലയാവാറുണ്ട്.