Latest News

ചുമര്‍ മുഴുവന്‍ നിറയുന്നത് ജീവിത യാത്രയിലെ മനോഹരമായ നിമിഷങ്ങള്‍; വീട്ടിലെ ആകെയുള്ള അമേരിക്കന്‍ പെറ്റ് ഡോഗായ മാംഗോ; സെലിബ്രിറ്റി അത്യാഡംബരങ്ങളൊന്നും ഇല്ലാത്ത അഭിരാമിയുടെ  കേദാരം എന്ന വീട്ടിലെ വിശേഷങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 ചുമര്‍ മുഴുവന്‍ നിറയുന്നത് ജീവിത യാത്രയിലെ മനോഹരമായ നിമിഷങ്ങള്‍; വീട്ടിലെ ആകെയുള്ള അമേരിക്കന്‍ പെറ്റ് ഡോഗായ മാംഗോ; സെലിബ്രിറ്റി അത്യാഡംബരങ്ങളൊന്നും ഇല്ലാത്ത അഭിരാമിയുടെ  കേദാരം എന്ന വീട്ടിലെ വിശേഷങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

മലയാളി, തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ്' എന്ന സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ നടി മാഹാരാജ, വേട്ടയാന്‍ എന്നീ സിനിമകളിലാണ് അടുത്തിടെ നടിയെ ശ്രദ്ധേയ വേഷത്തില്‍ പ്രേക്ഷകര്‍ കണ്ടത്. ഏറെക്കാലം ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു അഭിരാമി. കരിയറില്‍ തിരക്കേറിയ സമയത്താണ് നടി ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോയത്. തിരിച്ച് വന്നപ്പോഴും മികച്ച സിനിമകള്‍ അഭിരാമിക്ക് ലഭിച്ചു

തെന്നിന്ത്യയിലും സജീവമായിരുന്ന താരം ഉലകനായകന്‍ കമല്‍ഹാസന്റെ നായിക വേഷമടക്കം ചെയ്തിട്ടുണ്ട്. 2009 ല്‍ തന്റെ ബാല്യകാല സുഹൃത്തായ രാഹുല്‍ പവനനെ അഭിരാമി വിവാഹം ചെയ്തു. അതിനു ശേഷം അമേരിക്കയില്‍ സെറ്റില്‍ഡായിരുന്നു താരം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ തിരികെ ഇന്ത്യയിലെത്തിയ താരം കല്‍ക്കി എന്ന പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തിരുന്നു. അടുത്തിടെഇന്ത്യഗ്ലിറ്റ്‌സ് തമിഴ് പുറത്തുവിട്ട നടിയുടെ ഹോം ടൂര്‍ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അഭിരാമിയും ഭര്‍ത്താവ് രാഹുലും മകള്‍ കല്‍ക്കിയും പെറ്റ് ഡോഗ് മാംഗോയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. കുടുംബാംഗങ്ങളുടെ എല്ലാം പേരിന്റെ ആദ്യത്തെ ലെറ്റേഴ്‌സ് ചേര്‍ത്ത് കേദാരം എന്നാണ് വീടിന് അഭിരാമി പേര് നല്‍കിയിരിക്കുന്നത്.

പതിനാല് വയസുകാരിയായ പെറ്റ് ഡോഗ് മാംഗോയെ അഭിരാമിയും രാഹുലും അമേരിക്കയിലെ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് ദത്തെടുത്തത്. തന്റെ ആ?ദ്യത്തെ കുഞ്ഞ് എന്നാണ് പെറ്റ് ഡോ?ഗിനെ അഭിരാമി വിശേഷിപ്പിച്ചത്. അവള്‍ മാത്രമാണ് വീട്ടിലെ അമേരിക്കനെന്നും അഭിരാമി പറയുന്നു. പൊതുവെ സിനിമാ താരങ്ങളുടെ വീടുകളില്‍ കാണുന്നത് പോലുള്ള അത്യാഢംബരങ്ങളൊന്നും അഭിരാമിയുടെ വീട്ടില്‍ കാണാന്‍ കഴിയില്ല.

പല രാജ്യങ്ങളിലായി യാത്ര ചെയ്തപ്പോഴുള്ള സുവനീറുകള്‍ നിരവധി അഭിരാമി മനോഹരമായി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല ഡാന്‍സ്, കുക്കിങ്, ക്രാഫ്റ്റ് മേക്കിങ് സംഗീതം എന്നിവയിലെല്ലാം കമ്പമുള്ള നടി കൊവിഡ് കാലത്ത് സ്വന്തമായി ഗിറ്റാര്‍ വായിക്കാനും പഠിച്ചു. പക്ഷെ തന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയല്ലാതെ ഗിറ്റാര്‍ വായിക്കാറില്ലെന്ന് മാത്രം. വീടിന്റെ ഒരു ചുമര്‍ മുഴുവന്‍ ഇതുവരെയുള്ള ജീവിത യാത്രയിലെ മനോഹരമായ നിമിഷങ്ങള്‍ അടങ്ങിയ ഫോട്ടോകള്‍ കൊണ്ട് സമ്പന്നമാണ്. ഫോട്ടോകളുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെയാണ് താന്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ കാരണക്കാരായായി കസിനെ കുറിച്ച് അഭിരാമി വാചാലയായത്. കസിനായ നീനയ്‌ക്കൊപ്പമുള്ള അഭിരാമിയുടെ ഫോട്ടോയും കലക്ഷനിലുണ്ടായിരുന്നു.

കുഞ്ഞിനെ ദത്തെടുക്കാന്‍ കാരണക്കാരിയായത് കസിന്‍ നീനയാണ്.  കസിനായ നീനയ്‌ക്കൊപ്പമുള്ള അഭിരാമിയുടെ ഫോട്ടോ കാണിച്ചാണ് അഭിരാമി ഇത് പറഞ്ഞത്. '' ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. നീനയേയും ഞങ്ങളുടെ കുടുംബം ദത്തെടുത്തതാണ്. അന്ന് ഞാന്‍ കുട്ടിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബോണ്ടുണ്ട്. നീനയാണ് കല്‍ക്കി ഞങ്ങളുടെ ജീവിതത്തിലേക്ക് വരാനുള്ള മറ്റൊരു പ്രധാന കാരണം. മകള്‍ കല്‍ക്കിയും ഭര്‍ത്താവ് രാഹുലും തമ്മിലുള്ള ബോണ്ടിന് അടുത്തെത്താന്‍ പോലും ആര്‍ക്കും കഴിയില്ല...'' അഭിരാമി പറയുന്നു. 

Read more topics: # അഭിരാമി
actress abhirami home tour

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES