പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലും സൈബര്‍ പൊലീസ് സ്റ്റേഷനിലുമാണ് ബ്ലെസി പരാതി നല്‍കിയത്.
മൊബൈല്‍ സ്ക്രീന്‍ ഷോട്ടും വ്യാജപതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്‍കിയത്. മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററില്‍ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ വ്യാജന് ഇറങ്ങിയത്.
കാനഡയില്‍ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഐ,പി.ടി.വി എന്ന് പ്രചരിക്കുന്ന ചാനലുകളിലൂടെയും വ്യാജപതിപ്പ് പ്രചരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍