Latest News

ആട് ജീവിതം ഓസ്‌കാറിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തില്‍, പട്ടികയിലുള്ളത് 25 സിനിമകള്‍

Malayalilife
 ആട് ജീവിതം ഓസ്‌കാറിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തില്‍, പട്ടികയിലുള്ളത് 25 സിനിമകള്‍

ബ്ലെസി-പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ആടുജീവിതം 97-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനായുള്ള പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാ?ഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇനിയാണ് വോട്ടെടുപ്പിലേക്ക് ഉള്‍പ്പെടെ വരുന്നതെന്നും സിനിമയുടെ സംവിധായകന്‍ ബ്ലെസി പറഞ്ഞു.

ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് സാധാരണഗതിയില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പരി?ഗണിക്കാറുള്ളത്. മികച്ച ചിത്രമെന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

വോട്ടിങ് എട്ടാം തിയതി മുതല്‍ ആരംഭിക്കും. പന്ത്രണ്ടാം തിയതി വരെയാണ് വോട്ടിങ് തുടരുന്നത്. വോട്ടിങ് ശതമാനം ഉള്‍പ്പെടെ കണക്കാക്കിയ ശേഷം ആയിരിക്കും രണ്ടാം റൗണ്ടിലേക്ക് പ്രവേശനം ഉണ്ടാകുക.

നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല.
ചിത്രത്തില്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്.

ചിത്രം ഓസ്‌കറിനയയ്ക്കാന്‍ വേണ്ടിയുള്ള നടപടികള്‍ നടക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആടുജീവിതത്തിന്റെ കുറേ അധികം ഓസ്‌കര്‍ ക്യാംപെയിന്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഇത്രയും ചെറിയ റീജ്യണല്‍ ഭാഷയില്‍ നിന്നുള്ള സിനിമ അതിന് വേണ്ടി ശ്രമിക്കുന്നതുതന്നെ അപകടമാണ് എന്ന് ക്ലബ് എഫ്.എം ഗെയിം ചെയ്ഞ്ചര്‍ മലയാളത്തില്‍ സംസാരിക്കവേ ബ്ലെസി പറഞ്ഞിരുന്നു. ബ്ലെസി, എ.ആര്‍.റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, കെ.എസ്.സുനില്‍, ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിനായി അണിനിരന്നപോപള്‍ നജീബായി പൃഥ്വിരാജ് ജീവിച്ചു കാണിക്കുകയായിരുന്നു

Read more topics: # ആടുജീവിതം
Aadujeevitham Oscar Selection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക