Latest News

ആര്‍ജെ സാറ'യായി അനശ്വര; ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക് 'യാരിയാന്‍ 2 'ട്രെയിലര്‍ പുറത്ത്

Malayalilife
ആര്‍ജെ സാറ'യായി അനശ്വര; ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക് 'യാരിയാന്‍ 2 'ട്രെയിലര്‍ പുറത്ത്

2014 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. യാരിയാന്‍ 2 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. യഥാര്‍ഥ സിനിമയുടെ പ്രേമയത്തില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാണ് ഹിന്ദി റീമേക്ക് എടുത്തത്. മനന്‍ ഭരദ്വാജ്, ഖാലിഫ് , യോ യോ ഹണി സിങ് എന്നിവരുടെ സംഗീതം ടീസറിനെ കൂടുതല്‍ മനോഹരമാക്കുന്നു. 

ചിത്രത്തില്‍ മലയാളി താരങ്ങളായ പ്രിയ പി വാര്യരും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പഒരി, യാഷ് ദാസ് ഗുപ്ത , വാരിന ഹുസൈന്‍  എന്നിവരും അഭിനയിക്കുന്നു. 

രാധിക റാവു, വിനയ് സപ്റു എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും. 2014 ല്‍ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാതിയാന്റെ സീക്വല്‍ ആയാണ് സിനിമ ഒരുങ്ങുക. എന്നാല്‍ കഥയുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് നിര്‍മാതാവ് കൂടയായ ദിവ്യ കുമാര്‍ പറഞ്ഞിരുന്നു. 

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം തിയറ്ററുകളില്‍ വമ്പന്‍ വിജയം സ്വന്തമാക്കുകയും 50 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടുകയും ചെയ്തിരുന്നു.


 

Read more topics: # യാരിയാന്‍ 2
YAARIYAN 2 Official Trailer Divya Yash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES