മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റുകളിലൊന്നായ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുന്നു.യാരിയന്‍ 2 എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളീ താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും സുപ്രധാന വേഷങ്ങളിലെത്തും.
യാരിയാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദിവ്യകോബ്‌ള കുമാര്‍ ആണ് സംവിധാനം. ഹിമ്രാന്‍ ഖുറേഷി, രാകുല്‍ പ്രീത് സിംഗ് എന്നിവരുടെയും അരങ്ങേറ്റ ചിത്രമായിരുന്നു. അനശ്വര രാജന്റെ ആദ്യ ഹിന്ദി ചിത്രമാണ് യാരിയന്‍.ശ്രീദേവി ബംഗ്‌ളാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തിയ പ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്.
മീസാന്‍ ജാഫ്രി, യാഷ് ദാസ്ഗുപ്ത എന്നിവരാണ് മറ്റു താരങ്ങള്‍. മീസാന്‍ ജാഫ്രി ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നു. നിവിന്‍ പോളിയുടെ കഥാപാത്രത്തെ യാഷ് ദാസ്ഗുപ്തയും, നസ്രിയയുടെ കഥാപാത്രത്തെ ദിവ്യകോസ്‌ളയും പുനരവതരിപ്പിക്കും.ടീ സീരിസാണ് നിര്‍മ്മാണം. അടുത്ത വര്‍ഷം മേയ് 12ന് ചിത്രം റിലീസ് ചെയ്യും.
മൈക്ക് ആണ് അനശ്വര രാജന്‍ നായികയായി അവസാനം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ചിത്രം. സാറ എന്ന കഥാപാത്രമായി മികച്ച പ്രകടനം ആണ് ചിത്രത്തില്‍ കാഴ്ചവച്ചത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആണ് നിര്‍മ്മിച്ചത്. അര്‍ജുന്‍ അശോകന്റെ നായികയായി പേരിടാത്ത ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. രങ്കി എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റവും അനശ്വര നടത്തി. ഫോര്‍ ഇയേഴ്‌സ് ആണ് പ്രിയ വാര്യര്‍ നായികയായി അവസാനം അഭിനയിച്ച ചിത്രം.