മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാറുകള്‍ ഒരേ ഫ്രയിമില്‍; മമ്മൂക്കയുടെ പോര്‍ഷെയും ലാലേട്ടന്റെ ടൊയോട്ടയും നേര്‍ക്കുനേരെ നില്‍ക്കുന്ന ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
topbanner
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാറുകള്‍ ഒരേ ഫ്രയിമില്‍; മമ്മൂക്കയുടെ പോര്‍ഷെയും ലാലേട്ടന്റെ ടൊയോട്ടയും നേര്‍ക്കുനേരെ നില്‍ക്കുന്ന ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സൂപ്പര്‍ സ്റ്റാറിനെയും മെഗാസ്റ്റാറിനെയും സ്‌നേഹിക്കുന്ന അതേ അളവില്‍ തന്നെ അവരുടെ വാഹനങ്ങളും ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. ജയറാമിന്റെ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചെത്തിയപ്പോള്‍ ഇരുവരുടെയും വാഹനങ്ങള്‍ നേര്‍ക്കുനേരെ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്കയുടെ 369 പോര്‍ഷേ പനമേരയും ലാലേട്ടന്റെ 2255 ടൊയോട്ട ലാന്‍ഡ് ക്രൂസും പരസ്പരം നോക്കിനില്‍ക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

മമ്മൂക്കയും മോഹന്‍ലാലും ഒരു സിനിമയില്‍ ഒന്നിച്ചെത്തിയ പ്രതീതിയാണ് ഇരുവരുടെയും വാഹനങ്ങള്‍ ഒരേ ഫ്രെയിമില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് ഉണ്ടായിരിക്കുന്നത്. കൊച്ചിയില്‍ നടന്ന പ്രമോഷനായിട്ടാണ് ഇരുവരും ഒന്നിച്ചെത്തിയത്. വാഹന പ്രേമിയായ മമ്മൂക്കയുടെ ഏറ്റവും പ്രിയ വാഹനമാണ് പോര്‍ഷേ പനമേര. തനിക്കേറ്റവും ഇഷ്ടപ്പെട്ട 369 എന്ന നമ്പര്‍ വാഹനത്തിന് നല്‍കാന്‍ കാരണം അതാണ്. പോര്‍ഷേയുടെ തന്നെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ത്.  550 പി എസ് കരുത്തും 770 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ വാഹനം വെറും 3.9 സെക്കന്റ്‌കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഏകദേശം 2.3 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

മോഹന്‍ലാലിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ എന്ന മലയാളികള്‍ക്ക് സുപരിചിതമായ നമ്പറാണ് 2255. ആ നമ്പര്‍ തന്നെയാണ് മോഹന്‍ലല്‍ തന്റെ എല്ലാ കാറുകള്‍ക്കും നല്‍കിയിരിക്കുന്നത്. 3400 ആര്‍ പി എമ്മില്‍ 262 ബി എച്ച് പി കരുത്തും, 1600 ആര്‍ പി എമ്മില്‍ 650 എന്‍ എം ടോര്‍ക്കു ഉത്പാതിപ്പിക്കുന്ന 4461 സി സി കരുത്തന്‍ ലാന്‍ഡ് ക്രൂസര്‍ സിനിമാ ലോകത്തെ ഇഷ്ടതാരമാണ് 1.36 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. മെഗാസ്റ്റാറിനും സൂപ്പര്‍ സ്്റ്റാറിനുമുളള അത്ര തന്നെ ശ്രദ്ധയാണ് ഇരുവരുടേയും വാഹനങ്ങള്‍ക്കും ലഭിക്കുന്നത്. താരങ്ങള്‍ വാങ്ങുന്ന വാഹനങ്ങളും ആഡംബരവീടുകളുമൊക്കെ എന്നും ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. താരരാജക്കന്മാരുടെ ചിത്രങ്ങള്‍ വൈറലാകുന്ന വേഗത്തില്‍ തന്നെയാണ് താരങ്ങളുടെ വാഹത്തിന്റെ ചിത്രവും വൈറലാകുന്നത്.

Read more topics: # cars,# Lalettan ,# Mamookka
Vehicles of Lalettan and Mamookka

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES