അകാലത്തില്‍ പൊലിഞ്ഞ യുവസംഗീതജ്ഞന് ബാലഭാസ്കറിനെ വേദനയോടെ അനുസ്മരിക്കുകയാണ് സിനിമാ ലോകം. ഉറക്കമുണര്‍ന്നതു മുതല്‍ ബാലുവിന്റെ മരണ വാര്‍ത്ത കേട്ട് തരിച്ചിരിക്കാനെ തനിക്ക് കഴിയുന്നുള്ളുവെന്ന് പറയുകയാണ് സംവിധായകന് ശ്രീകുമാര്‍ മേനോന്. ബാലഭാസ്കറിനെ ഉള്‍പ്പെടുത്തി മുംബെയില്‍ ഒരു സംഗീത നിശ നടത്തണമെന്ന ആഗ്രഹം ബാക്കിയായെന്നും ശ്രീകുമാര്‍ മേനോന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.