Latest News

വിവാഹ വേഷത്തില്‍ പാര്‍വ്വതിയും പ്രശാന്ത് മുരളിയും;  നവദമ്പതികളുടെ ഫോട്ടോഷൂട്ടുമായി ഉള്ളൊഴുക്ക് പ്രൊമോ വീഡിയോ പുറത്ത്

Malayalilife
 വിവാഹ വേഷത്തില്‍ പാര്‍വ്വതിയും പ്രശാന്ത് മുരളിയും;  നവദമ്പതികളുടെ ഫോട്ടോഷൂട്ടുമായി ഉള്ളൊഴുക്ക് പ്രൊമോ വീഡിയോ പുറത്ത്

പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്കിന്റെ പ്രമോ ടീസര്‍ പുറത്ത്. പാര്‍വതിയും പ്രശാന്ത് മുരളിയുമാണ് വിഡിയോയില്‍. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന നവദമ്പതികളായാണ് ഇരുവരേയും കാണിക്കുന്നത്. വഞ്ചിയില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ഇവര്‍. 

കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി 'കറി ആന്‍ഡ് സയനൈഡ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ചിത്രം ഒരുക്കുന്നത്. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്വിപിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിക്കുന്നത്. 

ജൂണ്‍ 21-ന് ചിത്രം തിയറ്ററുകളിലെത്തും.ചിത്രത്തിന്റെ പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 2018 ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടന്ന ബിനിസ്ഥാന്‍ ഇന്ത്യ തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാംസ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ചലച്ചിത്രത്തിനാധാരം. ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ആമിര്‍ഖാന്റെ നിര്‍മ്മാണത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ലാപതാ ലേഡീസ് എന്ന തിരക്കഥയായിരുന്നു.

ക്രിസ്റ്റോ ടോമിയുടെ കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തി മൂന്നാമത് ദേശീയ അവാര്‍ഡില്‍ നോണ്‍ ഫീച്ചര്‍ സെക്ഷനില്‍ മികച്ച സംവിധായകനുള്ള സ്വര്‍ണ കമല പുരസ്‌കാരം ലഭിച്ചിരുന്നു. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ കറി ആന്റ് സയനൈഡ് എന്ന നെറ്റ് മിക്‌സ് ഡോക്യുമെന്ററി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.അതേസമയംഷഹനാദ് ജലാല്‍ ആണ് ഉള്ളൊഴുക്കിന്റെ ഛായാഗ്രഹണം.സംഗീതം സുഷിന്‍ ശ്യാം, എഡിറ്റര്‍ കിരണ്‍ ദാസ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.


 

Read more topics: # ഉള്ളൊഴുക്ക്
Ullozhukku Promo Parvathy Thiruvothu Urvashi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക